Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് അറസ്റ്റിൽ

January 23, 2023

January 23, 2023

ന്യൂസ്‌റൂം ബ്യുറോ 
ദോഹ : യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ് അറസ്റ്റിൽ. യൂത്ത് ലീഗ് സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. സംഭവത്തിൽ 26 പേരെ നേരത്തെ റിമാൻഡ് ചെയ്‌തിരുന്നു. പി കെ ഫിറോസിന്റെ നേതൃത്വത്തിലായിരുന്നു കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റ് മാർച്ച് നടന്നത്.
സംസ്ഥാന സർക്കാരിനെതിരെയുള്ള പ്രതിഷേധമായിരുന്നു. പ്രതിഷേധ മാർച്ച് വലിയ സംഘർഷത്തിലേക്ക് വഴിമാറുകയും നിരവധിപേർക്ക് പരുക്ക് ഏൽക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് ആണ് ഫിറോസിനെ അറസ്റ്റ് ചെയ്തത്. അൽപസമയത്തിനകം പി കെ ഫിറോസിനെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/JSu55PzLuSjIOAiVOpZz2i  എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News