Breaking News
ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് |
പത്ത് വര്‍ഷത്തിനിടെ ഖത്തറിലെ അവയവ ദാതാക്കളില്‍ 200 മടങ്ങ് വര്‍ധന

May 02, 2023

May 02, 2023

ന്യൂസ്റൂം ബ്യൂറോ
ദോഹ: കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യത്തെ അവയവദാതാക്കളില്‍ 200 മടങ്ങ് വര്‍ധന രേഖപ്പെടുത്തിയതായി ഖത്തര്‍ ഓര്‍ഗന്‍ ഡൊണേഷന്‍ സെന്റര്‍(ഹിബ) അറിയിച്ചു. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന ബോധവല്‍ക്കരണ പരിപാടികളുടെ ഫലമായാണ് ഈ മാറ്റം സാധ്യമായതെന്ന് ഹിബ വ്യക്തമാക്കി.

ജീവിച്ചിരിക്കുന്ന കാലത്ത് തന്നെ അവയവദാനത്തിന് തയ്യാറാകുന്ന ആളുകളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി ഹിബ ഡയറ്കടര്‍ ഡോ. റിയാദ് ഫാദില്‍ പറഞ്ഞു. മരണശേഷം അവയവങ്ങള്‍ ദാനം ചെയ്യാന്‍ തയാറാകുന്നവരുടെ എണ്ണത്തിലും ഇതേ വര്‍ധനവുണ്ടായതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മരണശേഷം അവയവം ദാനം ചെയ്യാന്‍ സമ്മതിച്ച വ്യക്തികളുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. അവയവദാന ബോധവല്‍ക്കരണത്തിനായി 10 ഇടങ്ങളിലാണ് ഈ വര്‍ഷത്തെ വാര്‍ഷിക കാമ്പയിന്‍ നടത്തിയത്. അതിന്റെ ഫലമായി അരലക്ഷത്തിലധികം ആളുകള്‍ അവയവദാനം ചെയ്യാന്‍ സമ്മതം അറിയിച്ചിട്ടുണ്ടെന്ന് ഡോ. ഫാദില്‍ വ്യക്തമാക്കി.

ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക https://chat.whatsapp.com/KIGk615xlF1ILlMGxpUXqI


Latest Related News