Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കണ്ടെയ്‌നര്‍ കപ്പല്‍ ബേപ്പൂരിലെത്തി: തുറമുഖം വീണ്ടും പഴയ പ്രതാപത്തിലേക്ക്

July 01, 2021

July 01, 2021

കോഴിക്കോട്: രണ്ടരവര്‍ഷത്തിനു ശേഷം ബേപ്പൂരില്‍ കണ്ടെയ്‌നര്‍ കപ്പലെത്തി. സര്‍വീസ്  കേന്ദ്ര ഷിപ്പിങ് സഹമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ബുധനാഴ്ച ഉച്ചയോടെ ഫ്ളാഗ് ഓഫ് ചെയ്തിരുന്നു.  കൊച്ചി, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന അഴീക്കല്‍ തീരദേശ ചരക്കു കപ്പല്‍ സര്‍വ്വീസിന് ഇതോടെ ഔദ്യോഗിക തുടക്കമായി. കൊച്ചി വല്ലാര്‍പ്പാടം കണ്ടെയ്‌നര്‍ ടെര്‍മിനലില്‍ നിന്ന് 42 കണ്ടെയ്‌നറുകളുമായി ഹോപ്പ് -7 ഇന്ന്  രാവിലെ ആറുമണിയോടെയാണ് ബേപ്പൂര്‍ തീരത്തടുത്തത്. പുലര്‍ച്ച 3.30ന് പുറംകടലിലെത്തിയ കപ്പലിനെ മിത്രാ ടഗ്ഗ് തുറമുഖത്തേക്ക് പൈലറ്റ് ചെയ്യുകയായിരുന്നു. ക്രെയിനുകള്‍ ഉപയോഗിച്ച് പതിനൊന്നരയോടെ 40 കണ്ടെയ്‌നറുകള്‍ ബേപ്പൂരില്‍ ഇറക്കി. ശേഷിക്കുന്നവയുമായി ഹോപ്പ് -7 ഇന്ന് നാളെ അഴീക്കലിലേക്ക് യാത്രയാകും. പ്ലൈവുഡ്, ടൈല്‍സ്, സാനിറ്ററി ഉല്‍പന്നങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയവയാണ് ചരക്കുകളില്‍ പ്രധാനമായുള്ളത് . കണ്ടെയ്‌നര്‍ കപ്പല്‍ സര്‍വീസ് പുനരാരംഭിക്കുന്നതോടെ മലബാറിലെ ചരക്കുനീക്കം സുഗമമാവും. നൂറ്റാണ്ടുകളുടെ പഴക്കുള്ള തുറമുഖമാണ് ബേപ്പൂര്‍. അറബികള്‍ ഉള്‍പ്പെടെ നിരവധി വ്യാപാരികള്‍ നീണ്ടകാലം ബേപ്പൂരില്‍ ഉരുക്കളുമായും മറ്റും എത്തിയിരുന്നു. ഉരു വ്യവസയാത്തിന്റെ ഈറ്റില്ലം കൂടിയാണീ തുറമുഖം. അധികാരികളുടെ അവഗണനയിലും ഉത്തരേന്ത്യന്‍ ലോബികളുടെ പ്രവര്‍ത്തനവും കാരണം ഈ തുറമുഖം അവഗണിക്കപ്പെടുകയായിരുന്നു. ഭൗതിക സാഹചര്യങ്ങള്‍ ഒരുക്കിയാല്‍ ഇവിടെ മലബാറിലെ പ്രധാന വ്യാപാര വാണിജ്യ കേന്ദ്രമായി മാറും. പുതിയ ഭരണകൂടവും തുറമുഖ വകുപ്പ് മന്ത്രി അഹമദ് ദേവര്‍കോവില്‍, മന്ത്രി മുഹമ്മദ് റിയാസ് എന്നിവരുടെ പ്രത്യേക താത്പര്യവുമാണ് ബേപ്പൂരില്‍ പുതിയ നീക്കങ്ങള്‍ എളുപ്പത്തിലാക്കിയത്.

 


Latest Related News