Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ദാ പിടിച്ചോ, ഖത്തർ ലോകകപ്പിന് കേരളത്തിൽ നിന്ന് 'ഒരു മില്യൺ ഗോൾ' സമ്മാനം

November 03, 2022

November 03, 2022

ന്യൂസ്‌റൂം ബ്യുറോ
ദോഹ : ഖത്തർ ലോകകപ്പ് ആവേശം ലോകമെമ്പാടുമുള്ള കായിക പ്രേമികളുടെ സിരകളിൽ നിറയുമ്പോൾ കേരളം ഒരു മില്യൺ ഗോളുകൾ ഖത്തറിന് സമ്മാനിക്കാനുള്ള തയാറെടുപ്പിലാണ്. ലോകകപ്പിനു മുന്നോടിയായി ഫുട്ബോളിനെക്കുറിച്ച് അവബോധംസൃഷ്ടിക്കാൻ ‘വൺ മില്യൺ ഗോൾ’(പത്തുലക്ഷം ഗോൾ) കാമ്പയിനുമായി സ്പോർട്സ് കൗൺസിൽ. 11-നു ജില്ലയിൽ പര്യടനം തുടങ്ങുമെന്ന് സ്പോർട്സ് കൗൺസിൽ അറിയിച്ചു.

11 മുതൽ 20 വരെ ഓരോ കേന്ദ്രത്തിലും 10-നും 12-നുമിടയിൽ പ്രായമുള്ള 100 കുട്ടികൾക്ക് ഒരു മണിക്കൂർ വീതമാണ് പ്രാഥമിക പരിശീലനംനൽകുക. ഒരു കേന്ദ്രത്തിലേക്ക് രണ്ടുപന്തും 3000 രൂപയും നൽകും. പരിശീലകനുമുണ്ടാകും.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻhttps://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക 
സമാപനദിവസങ്ങളായ 20, 21 തീയതികളിൽ ഗോൾ പോസ്റ്റുകളിൽ കുട്ടികളും മറ്റു കായികപ്രേമികളും പൊതുസമൂഹവുംചേർന്ന് ഓരോ കേന്ദ്രത്തിലും ആയിരം ഗോളുകൾ സ്കോർചെയ്യും.

72 കേന്ദ്രങ്ങളിലായാണ് കാമ്പയിൻ. നവംബർ 11 മുതൽ 20 വരെ ഓരോ കേന്ദ്രത്തിലും 10-നും 12-നും ഇടയിൽ പ്രായമുള്ള 100 കുട്ടികൾക്ക് ഒരു മണിക്കൂർവീതമാണ് ഫുട്‌ബോളിൽ പ്രാഥമിക പരിശീലനം നൽകുക.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/EbsrZk47eaBENKOhwtWeGf എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News