Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
പെരിന്തൽമണ്ണയിലും നോറോ വൈറസ് സ്ഥിരീകരിച്ചു,55 ഹോസ്റ്റൽ വിദ്യാർഥികൾ നിരീക്ഷണത്തിൽ

February 04, 2023

February 04, 2023

ന്യൂസ്‌റൂം ബ്യുറോ
മലപ്പുറം : പെരിന്തൽമണ്ണയിലും നോറോ വൈറസ് സ്ഥിരീകരിച്ചു. സ്വകാര്യ പാരാമെഡിക്കൽ കോളജ് ഹോസ്റ്റലിലെ വിദ്യാർത്ഥിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ 55 വിദ്യാർത്ഥികൾ നീരീക്ഷണത്തിലാണ്. ജില്ലാ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു. നോറോ വൈറസ് ഈയിടെ കൊച്ചിയിലും കഴിഞ്ഞദിവസം വയനാട്ടിലും സ്ഥിരീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് മലപ്പുറം പെരിന്തൽമണ്ണയിലും സ്ഥിരീകരിച്ചത്. കൊച്ചിയിലെ സ്‌കൂളിൽ 19-ഉം വയനാട്ടിലെ കുട്ടികളിൽ 98-ഉം വിദ്യാർത്ഥികളാണ് നോറോ വൈറസ് ബാധിച്ച് ചികിത്സ തേടിയത്. പലർക്കും ഇതിനകം ചികിത്സയിൽ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ട്. ആരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം.
ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരു കൂട്ടം വൈറസുകളാണ് നോറോ വൈറസുകൾ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദ്ദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരെ ബാധിച്ചാൽ ഗുരുതരമാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
ന്യൂസ്‌റൂം വാർത്തകളും തൊഴിൽ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ https://chat.whatsapp.com/CZ8evyItpDFGmuyTIzjnaL എന്ന ലിങ്കിൽ ജോയിൻ ചെയ്യുക


Latest Related News