Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഖത്തർ നമ്പറിൽ നിന്ന് അശ്ലീലദൃശ്യം ലഭിക്കുന്നുവെന്ന് പരാതി; ആളെ തിരിച്ചറിയാൻ സഹായിക്കണമെന്ന് അരിത ബാബു

December 12, 2023

 Malayalam_Gulf_News

December 12, 2023

ന്യൂസ്‌റൂം ബ്യുറോ

ആലപ്പുഴ: ഖത്തർ നമ്പറിൽ നിന്ന് തന്റെ ഫോണിലേക്ക് അശ്ലീല ദൃശ്യം അയച്ചയാളുടെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിത ബാബു. ഇന്നലെ (തിങ്കൾ) ഉച്ച മുതൽ തുടർച്ചയായി തന്റെ ഫോണിലേക്ക് ഖത്തർ നമ്പറിൽ നിന്നും വാട്സാപ്പിൽ വീഡിയോ കോൾ വന്നുകൊണ്ടേയിരുന്നുവെന്ന് അരിത പറഞ്ഞു. ആരാണെന്ന് മെസേജിൽ ചോദിച്ചിട്ട് മറുപടി ലഭിച്ചില്ലെന്നും, വീഡിയോ കോൾ തുടർന്നപ്പോൾ ക്യാമറ ഓഫ് ചെയ്ത ശേഷം അറ്റൻഡ് ചെയ്തെന്നും അരിത ഫേസ്ബുക്കിലൂടെ പറഞ്ഞു.

 

ക്യാമറ മറച്ചു പിടിച്ച നിലയിലായിരുന്നു. ശേഷം തന്റെ ഫോണിലേക്ക് ഇയാള്‍ അശ്ലീല ദൃശ്യങ്ങൾ അയച്ചെന്നും അരിത പറഞ്ഞു. സുഹൃത്തുക്കൾക്ക് ഈ നമ്പർ ഷെയർ ചെയ്‌തപ്പോൾ അവരുടെ വീഡിയോ കോളിൽ പതിഞ്ഞയാളുടെ മുഖം അരിത ഫേസ് ബുക്കില്‍ പങ്കുവെച്ചു. ഇയാള്‍ ഖത്തറിൽ ഉണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇയാള്‍ക്കെതിരെ പരാതി നല്‍കുമെന്നും അരിത വ്യക്തമാക്കി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News