Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
സാധാരണക്കാരായ തൊഴിലാളികൾക്ക് വിമൻ ഇന്ത്യ ഖത്തർ 'ഹോം മെയ്ഡ് ഇഫ്താർ കിറ്റ്' വിതരണം ചെയ്തു 

March 27, 2024

news_malayalam_local_organizations_in_qatar

March 27, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ദോഹയിൽ നിന്നും വിദൂര ദിക്കുകളിൽ താമസിക്കുന്ന അർഹരായ സാധാരണക്കാർക്ക് സഹായമെത്തിക്കാൻ ലക്ഷ്യമാക്കി വിമൻ ഇന്ത്യ ഖത്തർ ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തു.  വിവിധ പ്രദേശങ്ങളിലുള്ള തൊഴിലാളികൾ ഉൾപ്പെടെ 3000 ത്തോളം പേർക്കാണ് വീടുകളിൽ പാചകം ചെയ്ത ഇഫ്താർ കിറ്റുകൾ വിതരണം ചെയ്തതെന്ന് ഭാരവാഹികൾ അറിയിച്ചു. 

ദോഹയിൽ നിന്നും അകലെയുള്ള പ്രദേശങ്ങളായ   കറാന, അബു നഖ് ല, സനയ്യ , കോർണിഷ് ഏരിയയിലെ ബോട്ട് തൊഴിലാളികൾ ഉൾപ്പെടെയുള്ളവരിലേക്കാണ് കിറ്റുകൾ എത്തിച്ചത്.

വക് റ, മദീന ഖലീഫ, റയ്യാൻ, ദോഹ, തുമാമ സോണുകളിലെ വിമൻ ഇന്ത്യ പ്രവർത്തകരടക്കം  ഖത്തറിലുള്ള 500 ഓളം സ്ത്രീകൾ വീട്ടിൽ പാചകം ചെയ്ത ഭക്ഷണം അടങ്ങുന്ന ഇഫ്താർ കിറ്റുകളാണ് ലേബർ ക്യാമ്പുകളിലേക്ക് എത്തിച്ചത്. സെന്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി , സ്റ്റുഡന്റ്സ് ഇന്ത്യ, ഗേൾസ് ഇന്ത്യ പ്രവർത്തകരും ഈ ഉദ്യമത്തിൽ സഹകരിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News