Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കെനിയയില്‍ വിദേശ സന്ദര്‍ശകര്‍ക്ക് വിസാ രഹിത പ്രവേശനം പ്രഖ്യാപിച്ചു

December 13, 2023

 Qatar_Malayalam_News

December 13, 2023

ന്യൂസ്‌റൂം ഡെസ്ക്

നെയ്‌റോബി: കെനിയയിലേക്കുള്ള എല്ലാ വിദേശ സന്ദര്‍ശകര്‍ക്കും 2024 ജനുവരി മുതല്‍ വിസാ രഹിത പ്രവേശനം പ്രഖ്യാപിച്ചു. സ്വാതന്ത്യദിനാഘോഷത്തോടനുബന്ധിച്ച് പ്രസിഡന്റ് വില്യം റൂട്ടോയാണ് പ്രഖ്യാപനം നടത്തിയത്. അടുത്ത വര്‍ഷം ജനുവരി മുതല്‍ എല്ലാ വിദേശ സന്ദര്‍ശകര്‍ക്കും വിസയില്ലാതെ രാജ്യത്ത് പ്രവേശിക്കാമെന്നും റൂട്ടോ പറഞ്ഞു. രാജ്യത്തെ ടൂറിസം പദ്ധതികള്‍ വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് പ്രഖ്യാപനം. 

വിസാ രഹിത പ്രവേശനത്തിനായി ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ആവിഷ്‌കരിച്ചു. ഈ പ്ലാറ്റ്‌ഫോമിലൂടെ യാത്രക്കാര്‍ക്ക് ഡിജിറ്റലായി പ്രവേശനത്തിന് അനുമതി ലഭിക്കും. ഇന്തോനേഷ്യ, സെനദല്‍, കോംഗോ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് നേരത്തെ വിസ രഹിത പ്രവേശനം രാജ്യത്ത് അനുവദിച്ചിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News