October 21, 2023
October 21, 2023
ഗസ- ഖത്തറിന്റെ ശക്തമായ ഇടപെടലിൽ ഫലസ്തീനിൽ ബന്ദികളാക്കിയ രണ്ട് അമേരിക്കക്കാരെ ഹമാസ് മോചിപ്പിച്ചു. മനുഷ്യത്വപരമായ കാരണങ്ങളാലാണ് അമ്മയെയും മകളെയും മോചിപ്പിച്ചതെന്ന് ഹമാസ് സായുധ വിഭാഗം വക്താവ് അബു ഉബൈദ അറിയിച്ചു.
ഹമാസ് ബന്ദികളാക്കിയ രണ്ട് പേരെ മോചിപ്പിച്ചതായി ഇസ്രായേൽ പ്രാദേശിക ചാനലായ 13 ന്യൂസും കാന്‍ പബ്ലിക് ബ്രോഡ്കാസ്റ്ററും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അമ്മയെയും മകളെയും ഇന്റര്‍നാഷണല്‍ റെഡ് ക്രോസ് കമ്മിറ്റിക്ക് കൈമാറിയതായാണ് ഇസ്രായില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F