Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
യെമനില്‍ ഇന്ത്യന്‍ ജീവനക്കാര്‍ ഉള്‍പ്പെട്ട ഇസ്രയേല്‍ ചരക്കുകപ്പല്‍ റാഞ്ചിയ അക്രമികളെ യുഎസ് പിടികൂടി

November 28, 2023

Gulf_Malayalam_News

November 28, 2023

ന്യൂസ്‌റൂം ബ്യുറോ

യെമന്‍: യെമന്‍ തീരത്ത് ഇസ്രയേലുമായി ബന്ധമുള്ള ടാങ്കര്‍ തടഞ്ഞുവെച്ച അക്രമികളെ യുഎസ് നാവികസേന പിടികൂടി. ഗള്‍ഫ് ഓഫ് ഏദനില്‍ സോഡിയാക് മാരിടൈം നിയന്ത്രണത്തിലുള്ള ലൈബീരിയന്‍ പതാകയുള്ള സെന്‍ട്രല്‍ പാര്‍ക്ക് എന്ന കപ്പലാണ് അക്രമികള്‍ റാഞ്ചിയത്. തുടര്‍ന്ന് സായുധരായ ആക്രമികളോട് കപ്പല്‍ വിട്ടുനല്‍കാന്‍ യുഎസ് സേന ആവശ്യപ്പെട്ടു. തുടര്‍ന്ന് അക്രമികളായ അഞ്ച് പേര്‍ കപ്പലില്‍ നിന്ന് ചെറിയ ബോട്ടുകളില്‍ രക്ഷപെടാന്‍ ശ്രമിക്കുകയും മേസണ്‍ സേന പിന്‍തുടര്‍ന്ന് പിടികൂടുകയുമായിരുന്നു. 

ഫോസ്‌ഫോറിക് ആസിഡുമായി പോകുകയായിരുന്ന കപ്പലാണ് തടഞ്ഞുവെച്ചത്. കപ്പലില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 22 ജീവനക്കാര്‍ ഉണ്ടായിരുന്നു. ജീവനക്കാരും കപ്പലും സുരക്ഷിതമാണെന്നും യുഎസ് മിലിട്ടറി സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയിലൂടെ അറിയിച്ചു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News