Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
കിളിമഞ്ചാരോ കൊടുമുടി കീഴടക്കി 14 കാരനായ ഖത്തറി ബാലൻ

August 10, 2023

August 10, 2023

ന്യൂസ്‌റൂം ബ്യൂറോ 

ദോഹ: ആഫ്രിക്കയിലെ എറ്റവും ഉയരം കൂടിയ കിളിമഞ്ചാരോ പർവതത്തിൽ കയറുന്ന പ്രായം കുറഞ്ഞ ഖത്തർ പൗരനായി അൽ-വക്ര ഖത്തർ ഫൗണ്ടേഷൻ (ക്യുഎഫ്) വിദ്യാർത്ഥി. 14 കാരനായ യൂസഫ് അൽ കുവാരിയാണ് കിളിമഞ്ചാരോ കയറുന്ന ഏറ്റവും പ്രായം കുറഞ്ഞ ഖത്തറിയായി ചരിത്രം സൃഷ്ടിച്ചത്.

കിളിമഞ്ചാരോ പർവതത്തിലേക്കുള്ള ടാൻസാനിയയിലെ ക്യുഎഫ് സ്കൂളുകളിലെ പ്രീ-യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ സ്കൂളുകളിൽ നിന്നുള്ള ഒരു കൂട്ടം വിദ്യാർത്ഥികളുടെ  ഭാഗമായിരുന്നു അൽ കുവാരി. ഭാവിയിലെ ജീവിത വെല്ലുവിളികളെ അതിജീവിക്കാനുള്ള അവരുടെ സ്വഭാവം, വ്യക്തിത്വം, തയ്യാറെടുപ്പ് തുടങ്ങിയവയെ രൂപപ്പെടുത്തുന്ന കഴിവുകൾ വികസിപ്പിക്കാൻ ഉദ്ദേശിച്ചാണ് ഇത്തരം യാത്ര സംഘടിപ്പിച്ചത്.  

2022ൽ, കിളിമഞ്ചാരോ പർവതം കയറിയ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്ന 15 വയസ്സുള്ള ക്യുഎഫ് വിദ്യാർത്ഥിയുടെ റെക്കോർഡ് തകർത്താണ് 14 വയസ്സിൽ അൽ കുവാരി ചരിത്രം കുറിച്ചത്.

ഈ വർഷത്തെ 'കിളിമഞ്ചാരോ ചലഞ്ച്' ക്യുഎഫ് വിദ്യാർത്ഥികൾക്ക്, ക്ലാസ് മുറിയിൽ പഠിക്കുന്നതിനേക്കാൾ വ്യത്യസ്തമായ ജീവിതാനുഭവമാണ് പകർന്ന് നൽകിയതെന്ന് ഖത്തർ ഫൗണ്ടേഷൻ അധ്യാപകനായ അബ്ദുറഹ്മാൻ ഹന്ദൂലെ പറഞ്ഞു.

കിളിമഞ്ചാരോ പർവതത്തിൽ കയറുന്ന ദൗത്യത്തിന് തയ്യാറെടുക്കുന്നതിനായി വിദ്യാർത്ഥികൾ നാല് മാസത്തെ തീവ്രമായ ശാരീരിക പരിശീലന പരിപാടിയിലും വർക്ക്ഔട്ടുകളിലും, ഫിറ്റ്നസ് സെഷനുകളിലും പങ്കെടുത്തിരുന്നു. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/DoTp5mITouhJcwHKcDKLsm


Latest Related News