Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രായേൽ വ്യോമാക്രമണത്തിൽ യുഎൻ ഉദ്യോഗസ്ഥനും കുടുംബവും കൊല്ലപ്പെട്ടു

December 24, 2023

news_malayalam_israel_hamas_attack_updates

December 24, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ യുഎൻ ഉദ്യോഗസ്ഥനും, ഭാര്യയും കുട്ടികളുമടക്കം കുടുംബത്തിലെ 70-ലധികം അംഗങ്ങൾ കൊല്ലപ്പെട്ടു. യുഎൻ ഡെവലപ്‌മെന്റ് പ്രോഗ്രാമിൽ (യുഎൻഡിപി) മൂന്ന് പതിറ്റാണ്ടോളം പ്രവർത്തിച്ച ഇസാം അൽ മുഖ്‌റാബി (56) ആണ് കൊല്ലപ്പെട്ടത്.

“ഏകദേശം 30 വർഷത്തോളമായി ഇസ്സാം യുഎൻഡിപിയുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ട്. ഇസാമിന്റെയും കുടുംബത്തിന്റെയും നഷ്ടം ഞങ്ങളെ എല്ലാവരെയും ആഴത്തിൽ ബാധിച്ചു;  യുഎൻഡിപി അഡ്മിനിസ്ട്രേറ്റർ അക്കിം സ്റ്റെയ്‌നർ പ്രസ്താവനയിൽ പറഞ്ഞു. ഇസാമിന്റെ കുടുംബത്തിനും സഹപ്രവർത്തകർക്കും ലോകാരോഗ്യ സംഘടനയുടെ മേധാവി ടെഡ്രോസ് അദാനോം ഗെബ്രിയേസസ് അനുശോചനം അറിയിച്ചു.  

അതേസമയം, ഒക്‌ടോബർ 7-ന് ശേഷം യു.എന്നിലെ 136 സ്റ്റാഫ് അംഗങ്ങളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News