Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഗസയിൽ യുഎൻ പ്രവർത്തകർകരുടെ കൊലപാതകം: ദോഹയിലെ യുഎൻ ഹൗസ് പതാക പകുതി താഴ്ത്തി കെട്ടി  

November 14, 2023

Gulf_Malayalam_News

November 14, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസയിൽ കൊല്ലപ്പെട്ട യുഎൻ പ്രവർത്തകർക്ക് അനുശോചനം അറിയിക്കാൻ ഇന്നലെ (തിങ്കളാഴ്ച) ലോകമെമ്പാടുമുള്ള ഐക്യരാഷ്ട്രസഭയുടെ (യുഎൻ) കെട്ടിടങ്ങളിൽ പതാകകൾ പകുതി താഴ്ത്തിക്കെട്ടി. ദോഹയിലെ യുഎൻ മിഷനുകളിലും ഓഫീസുകളിലും പതാകകൾ പകുതി താഴ്ത്തി. ലോകമെമ്പാടുമുള്ള യുഎൻ പ്രവർത്തകർ അനുശോചനത്തിൽ പങ്കുചേരുകയും, ഗസയിലെ നിരപരാധികളായ പുരുഷന്മാരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും രക്തസാക്ഷിത്വത്തിൽ അനുതാപം പ്രകടിപ്പിക്കുകയും ചെയ്തു. ഗസയിലെ യുഎൻ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ആസ്ഥാനത്ത് നടന്ന ബോംബാക്രമണത്തിൽ 101 യുഎൻ പ്രവർത്തകരാണ് കൊല്ലപ്പെട്ടത്.  

അതേസയം, ഇസ്രായേൽ ഹമാസ് സംഘർഷം മുപ്പത്തി ഒൻപതാം ദിവസത്തിലേക്ക് കടക്കുമ്പോൾ മരണ സംഖ്യ 11,100 കടന്നിരിക്കുകയാണ്. 8,000-ത്തിലധികം കുട്ടികളും സ്ത്രീകളും ആക്രമണത്തിൽ കൊല്ലപ്പെട്ടെതായാണ് റിപ്പോർട്ട്. നിരവധി ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്. 35 ആശുപത്രികളിൽ 23 എണ്ണം പൂർണമായും പ്രവർത്തനരഹിതമാണ്. 72-ൽ 51 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ബോംബ് സ്‌ഫോടനം മൂലമോ ഇന്ധനത്തിന്റെ അഭാവം മൂലമോ ഉണ്ടായ കേടുപാടുകൾ കാരണം പ്രവർത്തനരഹിതമായി. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News