Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രയേല്‍- ഹമാസ് ആക്രമണം: യുഎന്‍ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കി

October 28, 2023

news_malayalam_un_resolution_updates

October 28, 2023

ന്യൂസ്‌റൂം ഡെസ്ക് 

ഇസ്രയേല്‍- ഹമാസ് സംഘര്‍ഷത്തിനിതിരെ യുഎന്‍ ജനറല്‍ അസംബ്ലി പ്രമേയം പാസാക്കി.  ഗസയില്‍ അടിയന്തരമായി വെടിനിര്‍ത്തല്‍ വേണമെന്നും ഗസയിലുള്ളവര്‍ക്ക് സഹായമെത്തിക്കാനുള്ള തടസ്സങ്ങള്‍ നീക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ജോര്‍ദാന്റെ നേതൃത്വത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. 193 രാജ്യങ്ങള്‍ ഉള്‍പ്പെട്ട അസംബ്ലിയില്‍ 120 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.  14 രാജ്യങ്ങള്‍ എതിര്‍ക്കുകയും ഇന്ത്യ ഉള്‍പ്പെടെ 45 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കുകയും ചെയ്തു. 

പ്രമേയത്തിനെതിരെ വോട്ട് ചെയ്യുന്നത് ആക്രമണത്തെ അംഗീകരിക്കുന്നതാകുമെന്ന് ജോര്‍ദാന്‍ വിദേശകാര്യ മന്ത്രി അയ്മന്‍ സഫാദി വോട്ടെടുപ്പിന് മുമ്പ് വ്യക്തമാക്കി. അതേസമയം വോട്ടെടുപ്പ് കുപ്രസിദ്ധിയാണെന്ന് ഇസ്രയേല്‍ അപലപിച്ചു. ഒക്ടോബര്‍ 7ന് ആരംഭിച്ച ഇസ്രയേല്‍ - ഫലസ്തീന്‍ സംഘര്‍ഷം ഗസയില്‍ തുടരുകയാണ്. കരയുദ്ധം ശക്തമാക്കിയ ഇസ്രയേല്‍ കഴിഞ്ഞദിവസം ഗസയിലെ അഭയാര്‍ത്ഥി ക്യാമ്പുകള്‍ക്കും ആശുപത്രികള്‍ക്കും നേരെ ആക്രമണം നടത്തി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News