Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
യു.കെയിൽ ഹമാസിനെ പിന്തുണച്ചതിന് ഈജിപ്ഷ്യൻ ടിവി അവതാരകന്റെ വിസ റദ്ദാക്കിയതായി റിപ്പോർട്ട്

November 11, 2023

Qatar_News_Malayalam

November 11, 2023

ന്യൂസ്‌റൂം ബ്യുറോ

യു.കെയിൽ ഹമാസിനെ പിന്തുണച്ചുവെന്നാരോപിച്ച് ഈജിപ്ഷ്യൻ ടെലിവിഷൻ അവതാരകന്റെ വിസ യുണൈറ്റഡ് കിംഗ്ഡം റദ്ദാക്കിയതായി റിപ്പോർട്ട്. ലണ്ടനിലെ ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങളിൽ പങ്കെടുത്തതിനും ഹമാസിനെ പിന്തുണയ്ക്കുന്നതിനുമായി മൊതാസ് മതർ (49) എന്ന അവതാരകന്റെ വിസയാണ് റദ്ദാക്കിയതെന്ന് ലണ്ടൻ ആസ്ഥാനമായുള്ള ടെലിഗ്രാഫ് ന്യൂസ് റിപ്പോർട്ട് ചെയ്തു. 

മൊതാസിനെ നിരീക്ഷണ പട്ടികയിലും ഉൾപ്പെടുത്തിയതിനാൽ യുകെയിലേക്ക് ഇനി മടങ്ങാൻ കഴിയില്ല. ഇസ്രായേൽ ഹമാസ് സംഘർഷം തുടങ്ങിയതിന് ശേഷം യു.കെ ആഭ്യന്തര സെക്രട്ടറി സുല്ല ബ്രാവർമാനും ഇമിഗ്രേഷൻ മന്ത്രി റോബർട്ട് ജെൻറിക്കും നടത്തുന്ന ആദ്യത്തെ "പുറത്താക്കൽ" ആണിത്.

അതേസമയം, ഫലസ്തീൻ അനുകൂല റാലികൾക്ക് ഫ്രാൻസും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഫലസ്തീൻ അനുകൂല റാലികൾ നടത്തുന്ന എല്ലാ വിദേശ പൗരന്മാരെയും ഉടൻ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് ഫ്രാൻസിന്റെ ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പ്രഖ്യാപിച്ചു. കുറഞ്ഞത് മൂന്ന് പേരെയെങ്കിലും ഫ്രാൻസ് ഇതിനകം പുറത്താക്കിയിട്ടുണ്ട്.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News