Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഗസയിലെ ഇസ്രായേൽ വ്യോമാക്രണത്തിൽ അൽ ജസീറയുടേതുൾപ്പടെ രണ്ട് മാധ്യമപ്രവർത്തകർ കൂടി കൊല്ലപ്പെട്ടു 

January 07, 2024

news_malayalam_israel_hamas_attack_updates

January 07, 2024

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ രണ്ട് മാധ്യമപ്രവർത്തകർ കൂടി കൊല്ലപ്പെട്ടു. ഇതോടെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 109 ആയി. AFP, അൽ ജസീറ വാർത്താ ഏജൻസികളിലെ മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. ഗസ ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 

എഎഫ്‌പി വീഡിയോ സ്‌ട്രിംഗർ മുസ്തഫ തുരിയ, അൽ ജസീറ ടെലിവിഷൻ നെറ്റ്‌വർക്കിലെ മാധ്യമപ്രവർത്തകനായ ഹംസ വെയ്ൽ ദഹ്ദൂഹ് എന്നിവരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ഇസ്രായേൽ മിസൈൽ പതിക്കുകയായിരുന്നുവെന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു. 

അൽ ജസീറയുടെ ഗസ ബ്യൂറോ ചീഫ് വെയ്ൽ അൽ ദഹ്ദൂഹിൻ്റെ മകനാണ് ഹംസ വെയ്ൽ ദഹ്ദൂഹ്. ഡിസംബർ 16ന് വാൽ അൽ-ദഹ്ദൂഹും, 2023 ഒക്ടോബറിൽ വെയ്ൽ അൽ ദഹ്ദൂഹിയുടെ ഭാര്യയും മകളും മകനും പേരക്കുട്ടിയും ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. ഹമാസ് പോരാളികൾക്കെതിരെ ഇസ്രായേൽ സൈന്യത്തിൽ നിന്നും ആക്രമണമുണ്ടായേക്കുമെന്ന സൂചനയെ തുടർന്ന് ഗസയുടെ വടക്കൻ  മേഖലയിലുള്ളവർ മറ്റൊരിടത്തേക്ക് നീങ്ങണമെന്ന് സൈന്യം നിർദേശിച്ചിരുന്നു. 

ഇതിന് പിന്നാലെ വാൽ അൽ-ദഹ്ദൂഹ് തന്റെ കുടുംബത്തെ വടക്കൻ ഗസയിലെ വീട്ടിൽ നിന്ന് നുസൈറാത്തിലേക്ക് മാറ്റി.എന്നാൽ,അഭയം തേടിയെത്തിയ നുസെറാത്ത് അഭയാർത്ഥി ക്യാമ്പിന് നേരെയും സൈന്യം ആക്രമണം നടത്തുകയായിരുന്നു. ആശുപത്രിയിൽ കുടുംബാംഗങ്ങളുടെ മൃതദേഹങ്ങൾ കണ്ട് വാൽ അൽ-ദഹ്ദൂഹ് പൊട്ടിക്കരയുന്നതിന്റെ തത്സമയ ദൃശ്യങ്ങൾ അൽ ജസീറ സംപ്രേക്ഷണം ചെയ്തിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F 


Latest Related News