Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറില്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച എക്‌സ് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു 

October 14, 2023

news_malayalam_fake_news_updates

October 14, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസ മുനമ്പില്‍ ഇസ്രായേല്‍ ബോംബാക്രമണം തുടര്‍ന്നാല്‍ വിവിധ രാജ്യങ്ങള്‍ക്കുള്ള പ്രകൃതിവാതക വിതരണം ഖത്തര്‍ വെട്ടിക്കുറയ്ക്കുമെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച എക്‌സ് അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തു. 'ഖത്തര്‍ അഫയേഴ്‌സ്' (qattar affairs) എന്ന എക്‌സ് (ട്വിറ്റര്‍) അക്കൗണ്ടാണ് സസ്‌പെന്റ് ചെയ്തത്.  'ഖത്തര്‍ മീഡിയകള്‍ നിങ്ങളെ കാണിക്കാത്തത് ' എന്ന ശീര്‍ഷകത്തിലാണ് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത ഖത്തര്‍ അഫയേഴ്‌സ്' പുറത്തുവിട്ടത്.

'ഖത്തറിനെ നിഷേധാത്മകമായി ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന അക്കൗണ്ടാണ് ഖത്തര്‍ അഫയേഴ്‌സ്. ഇത് നിയമാനുസൃതമായ വാര്‍ത്താ അക്കൗണ്ടല്ല. ഒറിജിനലാണെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍  രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ അക്കൗണ്ട്, പല തെറ്റായ വിവരങ്ങളും നല്‍കുന്നുണ്ട്,' എന്ന് ഖത്തറിലെ ഹമദ് ബിന്‍ ഖലീഫ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ മാര്‍ക്ക് ഓവന്‍ ജോണ്‍സ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News