Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ന്യൂയോർക്കിൽ ഖത്തർ അമീർ നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് തുർക്കി അംബാസഡർ

September 20, 2023

Gulf_Malayalam_News

September 20, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ന്യൂയോർക്കിൽ ഖത്തർ അമീർ എച്ച് എച്ച് ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി നടത്തിയ പ്രസംഗത്തിന് അഭിനന്ദനവുമായി തുർക്കി അംബാസഡർ ഡോ. മുസ്തഫ ഗോക്സു. സമാധാനപരമായ മാർഗങ്ങളിലൂടെ തർക്കങ്ങൾ പരിഹരിക്കാനുള്ള ഖത്തറിന്റെ സ്ഥിരമായ സമീപനമാണ് ന്യൂയോർക്കിൽ നടന്ന 78-ാമത് യുഎൻ ജനറൽ അസംബ്ലിയിൽ അമീർ നടത്തിയ പ്രസംഗത്തിലും പ്രതിഫലിച്ചതെന്ന് ഖത്തറിലെ തുർക്കി അംബാസഡർ പറഞ്ഞു.

അന്താരാഷ്ട്ര പ്രതിസന്ധികൾക്ക് സമാധാനപരമായ പരിഹാരം സംബന്ധിച്ച് തുർക്കിയും ഖത്തറും തമ്മിലുള്ള അഭിപ്രായങ്ങളിലെ സമാനതയും അംബാസഡർ ചൂണ്ടിക്കാണിച്ചു..തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള ഖത്തറിന്റെ നയതന്ത്ര വൈഭവത്തെയാണ് അമീർ പ്രതിനിധീകരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പലസ്തീൻ, മൊറോക്കോ, ലിബിയ, യെമൻ, സിറിയ, എന്നിവിടങ്ങളിലെ പ്രതിസന്ധികൾക്ക് പിന്തുണ അറിയിച്ചതിനും അമീറിനെ അംബാസഡർ അഭിനന്ദിച്ചു.

സൗദി അറേബ്യയും ഇറാനും, ഈജിപ്തും, തുർക്കിയും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനും, ഈ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിൽ സാക്ഷ്യം വഹിച്ച മുന്നേറ്റത്തെക്കുറിച്ച് അമീർ സൂചിപ്പിച്ചതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. സ്ഥിരതയും ഐക്യവും ആഗ്രഹിക്കുന്ന നയതന്ത്ര നയമാണ് തുർക്കിയും ഖത്തറും പങ്കിടുന്നതെന്നും അംബാസഡർ വ്യക്തമാക്കി..

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News