Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ടി.പി വധക്കേസില്‍ ശിക്ഷ ഉയര്‍ത്തി: പ്രതികള്‍ക്ക് 20 വര്‍ഷം പരോളില്ലാത്ത കഠിന തടവ് വിധിച്ചു

February 27, 2024

news_malayalam_tp_chandrasekharan_murder_case_verdict_by_kerala_high_court

February 27, 2024

ന്യൂസ്‌റൂം ഡെസ്‌ക്

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികള്‍ക്ക് ഹൈക്കോടതി ജീവപര്യന്തം വിധിച്ചു. കേസില്‍ ഒന്ന് മുതല്‍ എട്ട് വരെയുള്ള പ്രതികള്‍ക്കും പതിനൊന്നാം പ്രതിക്കുമാണ് ജീവപര്യന്തം വിധിച്ചത്. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന കെ കെ രമയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. ഇരുപത് വര്‍ഷം കഴിയാതെ പ്രതികള്‍ക്ക് പരോള്‍ അനുവദിക്കില്ല. ശിക്ഷയില്‍ ഇളവ് അനുവദിക്കില്ലെന്നും കോടതി വിധിച്ചു. പ്രതികള്‍ക്ക് ഒരു ലക്ഷം വീതം പിഴയും ചുമത്തി. കെ.കെ രമയ്ക്ക് ഏഴര ലക്ഷം രൂപയും മകന് അഞ്ച് ലക്ഷം രൂപയും നല്‍കണം. 

ഒന്നാം പ്രതി എം.സി അനൂപ്, രണ്ടാം പ്രതി കിര്‍മാണി മനോജ്, നാലാം പ്രതി കൊടി സുനി, ടി കെ രജീഷ്, കെ കെ മുഹമ്മദ് ഷാഫി, എസ് സിജിത്ത്, കെ ഷിനോജ്, കെ സി രാമചന്ദ്രന്‍, പതിനൊന്നാം പ്രതി ട്രൗസര്‍ മനോജിനുമാണ് കഠിന തടവ് പ്രഖ്യാപിച്ചത്. ഒന്നാം പ്രതിയായ എംസി അനൂപ് ഉള്‍പ്പെടെയുള്ള ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തം ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തി. ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, കൗസര്‍ എടപ്പഗത്തും അടങ്ങിയ ബഞ്ചിന്റേതാണ് വിധി. 

കേസില്‍ നിന്ന് നേരത്തെ വിചാരണ കോടതി വെറുതേവിട്ട പ്രതികളായ കെ കെ കൃഷ്ണനും ജ്യോതി ബാബുവിനും ഹൈക്കോടതി ജീവപര്യന്തം വിധിച്ചു. പതിമൂന്നാം പ്രതിയായ സിപിഎം പാനൂര്‍ ഏരിയാകമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ 2020ല്‍ മരണപ്പെട്ടിരുന്നു. 

ടി പി ചന്ദ്രശേഖരന്റെ കൊലപാതകം ജനാധിപത്യത്തിനും നിയമ വാഴ്ചക്കും നേരെയുണ്ടായ ആക്രമണമാണെന്ന് പ്രതികളുടെ ശിക്ഷ ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട വാദത്തിനിടെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. വിയോജിപ്പിനുള്ള അവകാശത്തിന് നേരെയുള്ള കടന്നാക്രമണമാണിത്. രാഷ്ട്രീയ കൊലപാതകങ്ങളെ നിസ്സാരമായി കാണാനാകില്ലെന്നും കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. 2012 മേയ് നാലിനാണ് വടകരയില്‍ ടി പി ചന്ദ്രശേഖരനെ കാറിടിച്ച് വീഴ്ത്തി വെട്ടിക്കൊലപ്പെടുത്തിയത്. 

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


 


Latest Related News