Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
അമേരിക്കയിൽ മൂന്ന് ഫലസ്തീൻ വിദ്യാർത്ഥികൾക്ക് വെടിയേറ്റു 

November 27, 2023

Malayalam_Qatar_News

November 27, 2023

ന്യൂസ്‌റൂം ബ്യുറോ

ന്യൂയോർക്ക് : അമേരിക്കയിൽ ഫലസ്തീൻ വിദ്യാർത്ഥികൾക്ക് വെടിയേറ്റു. വെർമോണ്ടിൽ യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപത്ത് വെച്ചാണ് മൂന്ന് വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പുണ്ടായതെന്നാണ് റിപ്പോർട്ട്. ഹിസാം അവർത്ഥാനി, കിന്നൻ അബ്ഡേൽ ഹമീദ്, തസീം അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്. ഇവരിൽ രണ്ട് പേർ ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്. 

ശനിയാഴ്ച (നവംബർ 25) വൈകിട്ടാണ് ആക്രമണമുണ്ടായത്. അക്രമിയെ ഇതുവരെ പിടികൂടാനായില്ല. ഇസ്രയേൽ ഹമാസ് സംഘർഷത്തിന്റെ വിദ്വേഷ വധശ്രമം ആകാമെന്ന വിലയിരുത്തലിലാണ് പൊലീസ്. വെടിയുതിർത്തയാളുടെ ഉദ്ദേശ്യത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും, രണ്ട് യുവാക്കൾ പരമ്പരാഗത കറുപ്പും വെളുപ്പും പാലസ്തീനിയൻ സ്കാർഫായ കെഫിയയാണ് ധരിച്ചിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രതിയെ പിടികൂടിയതായി അധികൃതർ അറിയിച്ചു 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News