Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
അഭയാർത്ഥി ക്യാമ്പിൽ നിന്ന് കാറിൽ യാത്ര ചെയ്യുകയായിരുന്ന മൂന്ന് ഫലസ്തീനികളെ ഇസ്രായേൽ വെടിവെച്ചു കൊന്നു

August 07, 2023

August 07, 2023

ന്യൂസ്‌റൂം ബ്യുറോ
ഗസ്സ: അധിനിവേശ വെസ്റ്റ് ബാങ്കിൽ മൂന്ന് ഫലസ്തീനികളെ ഇസ്രായേൽ സൈന്യം വെടിവച്ചു കൊന്നു. ആക്രമണം നടത്താൻ പദ്ധതിയിട്ടതായി  ആരോപിച്ചാണ് ഇവരെ ഇസ്രായേൽ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയത്.

ജെനിൻ അഭയാർഥി ക്യാമ്പിൽ നിന്ന് പോകുകയായിരുന്ന വാഹനത്തിൽ യാത്ര ചെയ്തവർക്കുനേരെ സൈന്യം വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിന് പോകുകയായിരുന്നു ഇവരെന്ന് ഇസ്രായേൽ സൈന്യം പ്രസ്താവനയിൽ പറയുന്നു.

കാറിൽ 100ലേറെ വെടിയുണ്ടകളാണ് തുളഞ്ഞുകയറിയത്. ഈ മരണങ്ങൾക്ക് ശിക്ഷ നൽകുക തന്നെ ചെയ്യുമെന്ന് ഹമാസിന്‍റെ ഗസ്സ വക്താവ് പറഞ്ഞു. അതേസമയം, സുരക്ഷാ സേനയെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രശംസിച്ചു.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/IkqmkUPd0fhGs9abNGXONm


Latest Related News