Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
നാടക സംവിധായകൻ പ്രശാന്ത് നാരായണൻ അന്തരിച്ചു

December 28, 2023

news_malayalam_death_news_in_kerala

December 28, 2023

ന്യൂസ്‌റൂം ബ്യുറോ

തിരുവനന്തപുരം: നാടകനടനും സംവിധായകനുമായ പ്രശാന്ത് നാരായണൻ അന്തരിച്ചു. 51 വയസ്സായിരുന്നു. കൊട്ടപ്പള്ളി കാലടി കരമന സ്വദേശിയാണ്. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തായിരുന്നു അന്ത്യം. അവശനിലയിലായതിനെ തുടര്‍ന്ന് ഇന്നു രാവിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

സെന്റ് ജോസഫ് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തൃശൂരിൽനിന്ന് ബാച്ചിലർ ഓഫ് തിയറ്റർ ആർട്സിൽ ബിരുദം നേടി. മൃഗസംരക്ഷണ വകുപ്പ് ജില്ലാ ഓഫീസിൽ ജീവനക്കാരനായിരുന്നു.

15-ാമത്തെ വയസ്സ് മുതലാണ് നാടകങ്ങൾ എഴുതിത്തുടങ്ങിയത്. മകരധ്വജൻ, മഹാസാഗരം, മണികർണിക, കറ, താജ് മഹൽ, തപാലാപ്പീസ്, മോഹൻലാൽ അഭിനയിച്ച ഛായാമുഖി എന്നിങ്ങനെ നിരവധി നാടകങ്ങൾ അദ്ദേഹത്തിന്റെതായുണ്ട്. ഭാസന്റെ സംസ്കൃത നാടകമായ സ്വപ്ന വാസവദത്തം വിവിധ ഭാഷകളിൽ സംവിധാനം ചെയ്‌തിട്ടുണ്ട്‌. സംഗീത നാടക അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.

പിതാവ്: വെള്ളായണി നാരായണൻ നായർ (കഥകളി സാഹിത്യകാരൻ), മാതാവ്: ശാന്തകുമാരി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News