Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
ഖത്തറില്‍ കോഫീ, ടീ, ചോക്ലേറ്റ് ഫെസ്റ്റിവലിന് തുടക്കം

November 25, 2023

Qatar_Malayalam_News

November 25, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ ചോക്ലേറ്റ്, കോഫീ, ടീ ഫെസ്റ്റിവലിന്റെ ആറാം പതിപ്പിന് ദോഹ എക്‌സ്‌പോ 2023 വേദിയില്‍ തുടക്കമായി. അല്‍ ബിദ പാര്‍ക്കിലെ ഫാമിലി സോണിലാണ് ഫെസ്റ്റ്. ഡിസംബര്‍ 2 വരെ നീളുന്ന ചോക്ലേറ്റ്, കോഫീ, ടീ ഫെസ്റ്റിവലില്‍ പ്രമുഖ ചോക്ലറ്റ് (സിടിസി) ഷോപ്പുകളും റെസ്റ്റോറന്റുകളും പങ്കെടുക്കും. 

വൈവിധ്യമാര്‍ന്ന ചോക്ലേറ്റുകളും വ്യത്യസ്ത രുചി വൈവിധ്യങ്ങളുമായി ചായയും കോഫിയും ദോഹ എക്‌സ്‌പോയില്‍ എത്തുന്നവര്‍ക്ക് ആസ്വദിക്കാം. ബബ്ള്‍ മില്‍ക്ക് ടീ, ക്ലാസിക് മില്‍ക്ക് ടീ, കരക്ക്, തായ് ടീ, ടോറോ മില്‍ക്ക് ടീ തുടങ്ങിയ വ്യത്യസ്ത രുചികളുടെ കോഫികള്‍ ലഭ്യമാണ്. 

ഞായര്‍ മുതല്‍ ബുധന്‍ വരെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2 മണിമുതല്‍ രാത്രി 10 വരെയും വ്യാഴം , വെള്ളി, ശനി ദിവസങ്ങളില്‍ ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 3 മണിമുതല്‍ രാത്രി രാത്രി 11 വരെയുമാണ് സമയം. 

ഫെസ്റ്റിവലിലെത്തുന്ന കുട്ടികള്‍ക്കായി കിഡ്‌സ് ഏരിയകളും ഒരുക്കിയിട്ടുണ്ട്. ദിവസേന തത്സമയ വിനോദ പരിപാടികളും സംഘടിപ്പിക്കും. 50,000 മുതല്‍ 70,000 വരെ സന്ദര്‍ശകരെ ഫെസ്റ്റിവലില്‍ പ്രതീക്ഷിക്കുന്നതായി സിടിസി ഫെസ്റ്റിവല്‍ ജനറല്‍ മാനേജര്‍ ജോര്‍ജ് സൈമണ്‍ പറഞ്ഞു. ഏകദേശം 50 കോഫി ഷോപ്പുകളും 10 റസ്റ്റോറന്റുകളും ഫെസ്റ്റിവലിലുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അല്‍ ബിദ പാര്‍ക്കില്‍ കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന അഞ്ചാമത് ചോക്ലേറ്റ്, കോഫീ, ടീ ഫെസ്റ്റിവലില്‍ 25000ത്തോളം പേരാണ് പങ്കെടുത്തത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News