Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
ഖത്തറിലെ എംഇഎസ് ഇന്ത്യൻ സ്കൂളിലുള്ള എട്ടാം ക്ലാസ്സുകാരന് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് പുരസ്‌കാരം 

August 30, 2023

August 30, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ എംഇഎസ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ചു. ചെന്നൈ (തമിഴ്നാട്) സ്വദേശി വേദാന്ത് സുരേഷാണ് (13 വയസ്സ്) ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയത്. കൗമാരക്കാരുടെ വിഭാഗത്തിൽ, ഒരു കൈ കൊണ്ട് എറ്റവും വേഗതയിൽ പിരമിഡ് റൂബിക്‌സ് ക്യൂബ് പരിഹരിച്ചതിന്റെ റെക്കോർഡിനാണ് പുരസ്‌കാരം നേടിയത്.

എംഇഎസ് സ്കൂളിലെ അധ്യാപികയുടെ മകുനാണ് വേദാന്ത്. 33 സെക്കന്റുകൾക്കുള്ളിൽ വലതു കൈ മാത്രം ഉപയോഗിച്ചാണ്‌ ടെട്രാഹെഡ്രോൺ ആകൃതിയിലുള്ള റൂബിക്സ് ക്യൂബ് വേദാന്ത് പരിഹരിച്ചത് . 2023 ജൂലൈ 28നാണ് ഈ എട്ടാം ക്ലാസ്സുകാരൻ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ റെക്കോർഡ് സ്ഥാപിച്ചത്.    

അതേസമയം, വേദാന്തിന്റെ വിജയത്തിൽ അഭിമാനമുണ്ടെന്നും, ഭാവിയിൽ കൂടുതൽ റെക്കോർഡുകൾ സ്ഥാപിക്കാൻ ആശംസകൾ നേരുന്നുവെന്നും എംഇഎസ് സ്കൂൾ അധികൃതർ പറഞ്ഞു. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News