Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറിലെ ഏറ്റവും വലിയ ഷോപ്പിംഗ് മേളയായ 'ഷോപ് ഖത്തർ' ജനുവരി 1 മുതൽ 27 വരെ 

December 23, 2023

news_malayalam_event_updates_in_qatar

December 23, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ : ഖത്തറിലെ ഏറ്റവും വലിയ വാണിജ്യ മേളകളിൽ ഒന്നായ 'ഷോപ്പ് ഖത്തറി'ന്റെ അഞ്ചാം പതിപ്പ് ജനുവരി 1ന് ആരംഭിക്കുമെന്ന് വിസിറ്റ് ഖത്തർ അറിയിച്ചു. ‘യുവർ ഷോപ്പിംഗ് പ്ലേഗ്രൗണ്ട്’ എന്ന പ്രമേയത്തിലാണ് മേള നടക്കുക. പ്ലേസ് വെൻഡോം, ദോഹ ഫെസ്റ്റിവൽ സിറ്റി, മാൾ ഓഫ് ഖത്തർ, ഹയാത്ത് പ്ലാസ, സിറ്റി സെന്റർ മാൾ, ലാൻഡ്മാർക്ക് മാൾ, തവാർ മാൾ, അൽ ഹസം മാൾ, മുഷരിബ് ഗലേറിയ, ഗൾഫ് മാൾ, അൽ ഖോർ മാൾ, ലഗൂണ മാൾ, യുഡിസി, ദി പേൾ ഖത്തർ എന്നിവയുൾപ്പെടെ 13 മാളുകളാണ് ഷോപ് ഖത്തറിന്റെ പങ്കാളികൾ.

“ഷോപ്പ് ഖത്തർ ഇപ്പോൾ അതിന്റെ എട്ടാം പതിപ്പിലാണ്. ഇത് ഞങ്ങളുടെ വാർഷിക സാമൂഹിക കലണ്ടറിലെ പ്രധാന ഇവന്റിന്റെ വിജയത്തിന്റെ സാക്ഷ്യമാണ്. ഷോപ്പ് ഖത്തർ പുതുവർഷത്തിൽ പൊതുജനങ്ങൾക്ക് അനുയോജ്യമായതും അവിശ്വസനീയമായതുമായ ഇവന്റ് ഉറപ്പ് നൽകും"; - ഖത്തർ ടൂറിസം ചീഫ് മാർക്കറ്റിംഗ് ആൻഡ് പ്രമോഷൻ ഓഫീസർ അബ്ദുൽ അസീസ് അലി അൽ മൗലവി പറഞ്ഞു. 

ഖത്തറിലെ പ്രശസ്ത മ്യൂസിക് ബാൻഡായ റൂഹ് അൽ ഷാർഖിന്റെ പരിപാടിയോടെയാണ് ഷോപ് ഖത്തർ ആരംഭിക്കുക. പ്ലേസ് വെൻഡോം മാളിലാണ് ഉദ്ഘാടന ചടങ്ങ്. പ്ലേസ് വെൻഡോമിന്റെ ഡാൻസിങ് ഫൗണ്ടെയ്‌നുകളിൽ നിർമ്മിച്ച സ്റ്റേജിലാണ് സംഗീത പരിപാടി നടക്കുക. ഉദ്ഘാടന ദിവസത്തിൽ ആവേശകരമായ പരേഡുകൾ, മത്സരങ്ങൾ, സമ്മാനങ്ങൾ, മറ്റ് പ്രഖ്യാപനങ്ങൾ എന്നിവയുമുണ്ടാകും.

ഖത്തറിലെ മാളുകളിൽ വിവിധ ആഘോഷങ്ങളും പരിപാടികളും സംഘടിപ്പിക്കും. കൂടാതെ, റാഫിൾ നറുക്കെടുപ്പുകളും സമ്മാനങ്ങളും മാളുകളിലുണ്ടാകും. എല്ലാ ആഴ്ചയും റാഫിൾ നറുക്കെടുപ്പ് നടക്കും; മേളയുടെ ഒന്നാം ആഴ്ചയിൽ (ജനുവരി 5) മാൾ ഓഫ് ഖത്തറിലാണ് നറുക്കെടുപ്പ്. ജനുവരി 12ന് മുഷരിബ് ഗലേറിയയിലും, ജനുവരി 19ന് പ്ലേസ് വെൻഡോം മാളിലും, അവസാന ആഴ്ചയിൽ (ജനുവരി 27) ദോഹ ഫെസ്റ്റിവൽ സിറ്റിയിലും നറുക്കെടുപ്പുണ്ടാകും.

നാല് ആഡംബര കാറുകൾ, വ്യത്യസ്ത തുകകളുടെ ക്യാഷ് പ്രൈസുകൾ, മറ്റ് ആവേശകരമായ സമ്മാനങ്ങൾ, തുടങ്ങിയവയാണ് നറുക്കെടുപ്പിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ. കൂടാതെ, നാല് ഭാഗ്യശാലികൾക്ക് 50,000 ഖത്തർ റിയാലും, എട്ട് വിജയികൾക്ക് 20,000 ഖത്തർ റിയാലും, പന്ത്രണ്ട് വിജയികൾക്ക് 10,000 ഖത്തർ റിയാൽ വീതവും സ്വന്തമാക്കാം. സന്ദർശകർക്ക് ഇൻവോയ്‌സുകൾ റിഡീം ചെയ്യാനും, വൗച്ചറുകൾ നേടാനും കഴിയുന്ന റിഡംപ്ഷൻ ബൂത്തുകൾ മാളുകളിലുടനീളം ഉണ്ടാകും. 

കുട്ടികൾക്കായി പ്ലേസ് വെൻ‌ഡോം മാളിൽ ബാർബി ഡ്രീംഹൗസും ബാർണി ലൈവ് ഷോയും സംഘടിപ്പിക്കും. ദോഹ ഫെസ്റ്റിവൽ സിറ്റിയിൽ മിറാക്കുലസ് ആക്ടിവിറ്റി ലൈവ് ഷോയും, സിറ്റി സെന്റർ മാളിൽ ഇമോജി ആക്‌റ്റിവിറ്റി കോർണറും ഉണ്ടായിരിക്കും. കൂടാതെ, ഹയാത്ത് പ്ലാസ മാളിൽ കോക്കോമെലോൺ ആക്‌റ്റിവിറ്റി കോർണറും, മാൾ ഓഫ് ഖത്തറിൽ ബ്ലൂയിയും (ടി.വി സീരീസ്), മുഷരിബ് ഗലേറിയയിൽ ഫ്രൂട്ട് നിഞ്ചയും, യു.ഡി.സിയിലെ (യുനൈറ്റഡ് ഡെവലപ്മെന്റ് കമ്പനി) ഡാർട്ട് സോണിൽ സ്‌ക്രാബിൾ ആക്ടിവിറ്റി കോർണർ, അൽ ഹസം മാളിൽ LOL ആക്‌റ്റിവിറ്റി കോർണറും കുട്ടികൾക്ക് ആസ്വദിക്കാം. 

ജനുവരി 27ന് ദോഹ ഫെസ്റ്റിവൽ സിറ്റിയിലാണ് ഷോപ് ഖത്തറിന്റെ സമാപന ചടങ്ങ് നടക്കുക. അവസാന റാഫിൾ നറുക്കെടുപ്പും സമ്മാന ജേതാവിന്റെ പ്രഖ്യാപനവും സമാപന ചടങ്ങിൽ നടക്കും. ചടങ്ങിൽ പ്രത്യേക ഷോകളും ഉണ്ടായിരിക്കും. മേളയുടെ അവസാന ദിനത്തിൽ നടക്കുന്ന 'മാൾ & റീട്ടെയിൽ അവാർഡ്' ചടങ്ങിൽ മാളുകളെയും അവരുടെ ടീം അംഗങ്ങളെയും അഭിനന്ദിക്കും. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News