Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
എ.എഫ്.സി ഏഷ്യൻ കപ്പ് സെമി ഫൈനൽ മത്സരങ്ങൾ ലുസൈൽ ബൊളിവാർഡിൽ  പ്രദർശിപ്പിക്കും 

February 06, 2024

news_malayalam_afc_asian_cup_updates

February 06, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: എഎഫ്‌സി ഏഷ്യൻ കപ്പിൻ്റെ സെമി ഫൈനൽ മത്സരങ്ങൾ ലുസൈൽ ബൊളിവാർഡിലെ സ്‌ക്രീനിൽ സംപ്രേക്ഷണം ചെയ്യും. ലുസൈൽ സിറ്റിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലാണ് ഇക്കാര്യം അറിയിച്ചത്. 'ഹലോ ഏഷ്യ' പരിപാടിയുടെ ഭാഗമായ കൺട്രി സോണുകൾ, പരേഡുകൾ, മറ്റ് പ്രകടനങ്ങൾ എന്നിവയും ബൊളിവാർഡിൽ ഉണ്ടായിരിക്കും. കൂടാതെ, സന്ദർശകർക്ക് വെടിക്കെട്ടും ആസ്വദിക്കാം.

 

സെമി ഫൈനൽ മത്സരത്തിന്റെ ആദ്യ ദിവസമായ ഇന്ന് (ഫെബ്രുവരി 6) ജോർദാൻ കൊറിയക്കെതിരെ മത്സരിക്കും. അഹമ്മദ് ബിൻ അലി സ്റ്റേഡിയത്തിൽ വൈകിട്ട് 6 മണിക്കാണ് മത്സരം. നാളെ (ഫെബ്രുവരി 7) അൽ തുമാമ സ്റ്റേഡിയത്തിൽ വൈകിട്ട് 6ന് നടക്കുന്ന ഖത്തർ-ഇറാൻ മത്സരത്തോടെ സെമി ഫൈനലും അവസാനിക്കും. സെമി ഫൈനലിൽ വിജയിച്ച രണ്ട് ടീമുകൾ ഫെബ്രുവരി 10ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ പോരാടും.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News