Breaking News
ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  |
ഖത്തറിൽ അവധിക്കാലം അവസാനിച്ചു; വിദ്യാർത്ഥികൾ നാളെ സ്കൂളുകളിലേക്ക് മടങ്ങും

January 07, 2024

news_malayalam_moehe_updates_in_qatar

January 07, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ സർക്കാർ, സ്വകാര്യ സ്‌കൂളുകളിലേയും കിന്റർഗാർട്ടനുകളിലേയും വിദ്യാർഥികൾ ഇടക്കാല അവധിക്ക് ശേഷം നാളെ ക്ലാസ് മുറികളിലേക്ക് മടങ്ങും. വിദ്യാർത്ഥികളെ തിരികെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി അധ്യാപകർക്കായി ഇന്ന് മുതൽ ജോലി തുടങ്ങും. സ്‌കൂളുകൾ വീണ്ടും തുറക്കുന്ന വിവരം ടെക്സ്റ്റ് മെസ്സേജിലൂടെ രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്.

"മധ്യകാല സ്‌കൂൾ അവധികൾ അവസാനിക്കാനിരിക്കെ, ഈ വർഷത്തെ രണ്ടാം സെമസ്റ്ററിലേക്കുള്ള സ്‌കൂളുകൾ തിങ്കളാഴ്ച ആരംഭിക്കുമെന്ന് നിങ്ങളെ ഓർമ്മിപ്പിക്കുന്നു," മാതാപിതാക്കൾക്കുള്ള സന്ദേശത്തിൽ അധികൃതർ അറിയിച്ചു.

രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12:45 മണി വരെയാണ് സ്കൂൾ സമയം. വ്യാഴാഴ്ച ദിവസങ്ങളിൽ ഉച്ചക്ക് 12:30നാണ് സ്‌കൂൾ ക്ലാസുകൾ അവസാനിക്കുക. സർക്കാർ സെക്കൻഡറി സ്കൂളുകളിൽ ഞായറാഴ്ച മുതൽ ചൊവ്വാഴ്ച വരെ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 1:25 മണി വരെയും ബുധൻ, വ്യാഴം ദിവസങ്ങളിൽ രാവിലെ 7 മണി മുതൽ ഉച്ചയ്ക്ക് 12:40 മണി വരെയുമാണ് ക്ലാസുകൾ ഉണ്ടാവുകയെന്ന് എന്ന് അധികൃതർ വ്യക്തമാക്കി.

അതേസമയം, ഖത്തറിലെ സര്‍ക്കാര്‍ കിന്റര്‍ഗാര്‍ട്ടനുകളില്‍ ഈ വര്‍ഷം മുതല്‍ മൂന്ന് വയസ്സ് മുതലുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കുമെന്ന് അധികൃതർ അറിയിച്ചിരുന്നു. കഴിഞ്ഞവര്‍ഷം രാജ്യത്തെ മൂന്ന് കിന്റര്‍ഗാര്‍ട്ടനുകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ മൂന്ന് വയസ്സ് പ്രായമുള്ള കുട്ടികള്‍ക്ക് പ്രവേശനം നല്‍കിയിട്ടുണ്ട്. ഇത് വിജയമായതിന് പിന്നാലെയാണ് എല്ലാ കിന്റര്‍ഗാര്‍ട്ടനുകളിലും മൂന്ന് വയസ്സുമുതലുള്ള കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കാനുള്ള തീരുമാനമായത്. 

ഖത്തര്‍ വിഷന്‍ 2030ന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് വിദ്യാഭ്യാസത്തിന് മുന്‍തൂക്കം നല്‍കുന്നതാണെന്നും ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള അന്തരീക്ഷം ഒരുക്കുമെന്നും അല്‍ നുഐമി കൂട്ടിച്ചേര്‍ത്തു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News