Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
കോഴിക്കോട് പുതിയ കെട്ടിടത്തിലേക്ക് മാറിയ സൗദി വിസ സെന്ററില്‍ അപ്പോയിന്‍മെന്റുകള്‍ നല്‍കി തുടങ്ങി

October 10, 2023

news_malayalam_saudi_visa_centre_in_calicut

October 10, 2023

ന്യൂസ്‌റൂം ബ്യുറോ

കോഴിക്കോട്: നഗരത്തില്‍ പുതിയ കെട്ടിടത്തിലേക്ക് മാറിയ സൗദി വിസ ഫെസിലിറ്റേഷന്‍ സെന്ററില്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. മിനി ബൈപാസ് റോഡില്‍ ഹൈലൈറ്റ് മാളിന് സമീപമാണ് പുതിയ സെന്റര്‍. സ്ഥലപരിമിതി മൂലം സൗകര്യപ്രദമായ പുതിയ കെട്ടിടത്തിലേക്ക് സെന്റര്‍ മാറ്റുകയായിരുന്നു. പുതിയ കേന്ദ്രത്തിലേക്ക് മാത്രമാണ് ഇപ്പോള്‍ അപ്പോയ്‌മെന്റുകള്‍ നല്‍കുന്നത്. 

വിസ സ്റ്റാമ്പിംഗിന് മുംബൈ, ഡല്‍ഹി നയതന്ത്ര കാര്യാലയങ്ങളെ ആശ്രയിച്ചിരുന്ന മലബാര്‍ മേഖലയിലെ പ്രവാസികള്‍ക്ക് ഏറെ ഉപകാരപ്രദമാണ് പുതിയ കേന്ദ്രം. കഴിഞ്ഞ ജുലൈയിലാണ് പുതിയ സെന്റര്‍ കോഴിക്കോട് പുതിയറയിലെ സെന്‍ട്രല്‍ ആര്‍ക്കേഡില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. സൗദിയിലെ തൊഴില്‍ വിസ ഒഴികെയുള്ള ടൂറിസ്റ്റ് വിസ, റെസിഡന്‍സ് വിസ, പേഴ്‌സണല്‍ വിസിറ്റ്, സ്റ്റുഡന്‍സ് വിസ തുടങ്ങിയ എല്ലാ വിസകളും സ്റ്റാമ്പ് ചെയ്യുന്നത് വിഎഫ്എസ് (വിസ ഫെസിലിറ്റേഷന്‍ സര്‍വീസസ്) വഴിയാണ്. കേരളത്തില്‍ കോഴിക്കോടിന് പുറമെ കൊച്ചിയിലാണ് വിഎഫ്എസ് സേവനം ഉള്ളത്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News