Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
റഫ അതിര്‍ത്തി തുറക്കാന്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട്; നിഷേധിച്ച് ഇസ്രയേല്‍

October 16, 2023

news_malayalam_israel_hamas_attack_updates

October 16, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ റഫ അതിര്‍ത്തി തുറക്കാന്‍ ഇസ്രയേല്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട്. ഇന്ന് (ഒക്ടോബര്‍ 16) രാവിലെ ഇസ്രയേല്‍ റഫ അതിര്‍ത്തി വീണ്ടും തുറന്നതായി അറബിക് മാധ്യമമായ അല്‍ അറബിയ റിപ്പോര്‍ട്ട് ചെയ്തു. ഫലസ്തീന്‍ ജനതയ്ക്ക് സഹായവുമായി എത്തുന്ന വാഹനങ്ങള്‍ക്ക് സഞ്ചരിക്കാനായി മണിക്കൂറുകള്‍ ആക്രമണം നിര്‍ത്തിവെക്കാന്‍ ഇസ്രയേല്‍ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 

അതേസമയം തെക്കന്‍ ഗസയില്‍ വെടിനിര്‍ത്തല്‍ നിര്‍ത്തിവെച്ചു എന്ന വാര്‍ത്ത നിഷേധിച്ച് ഇസ്രയേല്‍ രംഗത്തെത്തി. വിദേശികളെ പുറത്തെത്തിക്കുന്നതിന് പകരമായി ഗസയില്‍ സഹായങ്ങള്‍ എത്തിക്കാന്‍ സമ്മതിച്ചിട്ടില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. സംഘര്‍ഷത്തില്‍ വലയുന്ന ഫലസ്തീനികള്‍ക്കുള്ള മരുന്നുകളും ഭക്ഷണവുമായി നിരവധി ട്രക്കുകളാണ് റഫാ അതിര്‍ത്തിയിലേക്ക് എത്തുന്നത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News