January 27, 2024
January 27, 2024
ദോഹ: ഖത്തറും യു.എ.ഇയും തമ്മിലുള്ള ഫുട്ബോൾ ഇവൻ്റായ ഖത്തർ-യുഎഇ സൂപ്പർ കപ്പ് പ്രഖ്യാപിച്ചു. ദോഹയിലെ മന്ദാരിൻ ഓറിയൻ്റലിൽ നടന്ന ചടങ്ങിൽ ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (ക്യു.എഫ്.എ) വൈസ് പ്രസിഡന്റ് മുഹമ്മദ് ഖലീഫ അല്‍ സുവൈദിയും, യുഎഇ പ്രോ ലീഗ് ചെയര്‍മാന്‍ അബ്ദുല്ല നാസര്‍ അല്‍ ജുനൈബിയും മത്സരം പ്രഖ്യാപിച്ചു.
ഏപ്രിൽ 12,13 ദിവസങ്ങളിൽ ദോഹയിൽ മത്സരങ്ങൾ നടക്കും. ഖത്തറിന്റെ അമീര്‍ കപ്പ് ചാമ്പ്യന്‍മാരായ അല്‍ അറബി ക്ലബ് യുഎഇയുടെ പ്രസിഡന്റ് കപ്പ് ജേതാവായ ഷാര്‍ജ എഫ്സിയെ ആദ്യ മാച്ചിൽ (ഏപ്രിൽ 12) നേരിടും. 2024 ഏപ്രില്‍ 13 ന്, ഖത്തറിന്റെ അല്‍ ദുഹൈല്‍ ക്ലബ് യുഎഇയുടെ ഷബാബ് അല്‍ അഹ്ലിക്കെതിരെ മത്സരിക്കും.
ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/KIGk615xlF1ILlMGxpUXqI
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F