Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ബന്ദികളുടെ മോചനത്തിന് ഗസയില്‍ സമാധാനം വേണമെന്ന് ഖത്തര്‍

November 06, 2023

Malayalam_Qatar_News

November 06, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഗസയില്‍ സമാധാനമില്ലെങ്കില്‍ ബന്ദികളാക്കിയവരെ മോചിപ്പിക്കാന്‍ മധ്യസ്ഥര്‍ക്ക് കഴിയില്ലെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബന്ദികളുടെ മോചനത്തിന് സമാധാനപരമായ അന്തരീക്ഷം അത്യാവശ്യമാണെന്നും പക്ഷെ കുറച്ച് കാലമായി അത് കണ്ടിട്ടില്ലെന്നും ഖത്തര്‍ വിദേശകാര്യ മന്ത്രാലയ വക്താവ് മജീദ് അല്‍ അന്‍സാരി മാധ്യമങ്ങളോട് പറഞ്ഞു. 

ഒക്ടോബര്‍ 7 ന് ആരംഭിച്ച ഇസ്രയേല്‍- ഫലസ്തീന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥ ഇടപെടലുകള്‍ നടത്തുന്ന പ്രധാന രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. ഗസയില്‍ ഉടനടി താല്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ഖത്തര്‍ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനോടും ആവശ്യപ്പെട്ടിരുന്നു. അതേസമയം ആക്രമണം താല്ക്കാലികമായി നിര്‍ത്തണമെന്ന യുഎസിന്റെ ആഹ്വാനവും നിരസിച്ച ഇസ്രയേല്‍ ഗസയില്‍ ആക്രമണങ്ങള്‍ കടുപ്പിച്ചു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F

 


Latest Related News