Breaking News
അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും |
ദേശീയ ദിനം; ഖത്തർ സെൻട്രൽ ബാങ്ക് അവധി പ്രഖ്യാപിച്ചു

December 14, 2023

 Malayalam_Qatar_News

December 14, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ ദേശീയ ദിനത്തോടനുബന്ധിച്ച് ബാങ്കുകൾക്കും ധനവിനിമയ സ്ഥാപനങ്ങൾക്കും മണി എക്സ്ചേഞ്ചുകൾക്കും സെൻട്രൽ ബാങ്ക് രണ്ട് ദിവസത്തെ പൊതു അവധി പ്രഖ്യാപിച്ചു. ഡിസംബര്‍ 17 (ഞായര്‍) ഡിസംബര്‍ 18 (തിങ്കള്‍) എന്നീ ദിവസങ്ങളിലാണ് അവധി പ്രഖ്യാപിച്ചത്. ഡിസംബര്‍ 19 മുതല്‍ പ്രവര്‍ത്തി ദിനം ആരംഭിക്കുമെന്നും അധികൃതർ വ്യക്തമാക്കി. 

അതേസമയം, ദേശീയ ദിനത്തോടനുബന്ധിച്ച് സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്ക് രണ്ട് ദിവസത്തെ പൊതു അവധി അമീരി ദിവാന്‍ ഇന്നലെ (ബുധൻ) പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ 17 (ഞായര്‍) ഡിസംബര്‍ 18 (തിങ്കള്‍) ദിവസങ്ങളില്‍ തന്നെയാണ് പൊതുമേഖലയിലും അവധി ലഭിക്കുക. സ്വകാര്യ മേഖലയിലെ അവധി സംബന്ധിച്ച് പ്രഖ്യാപനം വന്നിട്ടില്ല. ദേശീയ ദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 10 മുതൽ ആഘോഷ പരിപാടികള്‍ ഉം സലാല്‍ മുഹമ്മദിലെ ദര്‍ബ് അല്‍ സായിയില്‍ ആരംഭിച്ചിരുന്നു. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News