Breaking News
എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു |
ഫലസ്തീന് ഐക്യദാർഢ്യം; ഖത്തർ ദേശീയ ദിനാഘോഷങ്ങൾ മാറ്റിവച്ചു

November 21, 2023

news_malayalam_qatar_national_day_updates

November 21, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഖത്തർ ദേശീയ ദിനാഘോഷങ്ങൾ (ഡിസംബർ 18) മാറ്റിവച്ചതായി ഖത്തർ ഡിഫെൻസ് മന്ത്രാലയം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചു. 

 

“ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയും സായുധ സേനയുടെ കമാൻഡർ-ഇൻ-ചീഫും പുറപ്പെടുവിച്ച നിർദ്ദേശ പ്രകാരം, ഖത്തറിന്റെ സായുധ സേനയുടെ ഈ വർഷത്തെ ദേശീയ ദിനാഘോഷം മാറ്റിവയ്ക്കുന്നു. വംശഹത്യയുടെയും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുടെയും കാര്യത്തിൽ ഗസയിലെ നമ്മുടെ സഹോദരങ്ങൾക്കായി ഞങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണ് ഈ മാറ്റിവയ്ക്കൽ. ഖത്തർ ഉപപ്രധാനമന്ത്രിയും പ്രതിരോധ കാര്യ സഹമന്ത്രിയുമായ ഖാലിദ് അൽ-അത്തിയ പറഞ്ഞു. 

അതേസമയം, ഒക്‌ടോബർ 7 ന് ശേഷം ഫലസ്തീനിൽ കുറഞ്ഞത് 5,600 കുട്ടികളും 3,500 സ്ത്രീകളും ഉൾപ്പടെ 13,000 ഫലസ്തീനികൾ ഗസയിൽ കൊല്ലപ്പെട്ടതായി ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിൽ 1,200 ഓളം പേർ കൊല്ലപ്പെട്ടതായി ഇസ്രായേൽ അധികൃതരും അറിയിച്ചു.  

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News