Breaking News
റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി |
ഖത്തറില്‍ മുനിസിപ്പാലിറ്റി സേവനങ്ങള്‍ ഓട്ടോമേറ്റഡാക്കുന്നു 

December 03, 2023

News_Qatar_Malayalam

December 03, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: പൊതുജനങ്ങള്‍ക്കായുള്ള എല്ല മുനിസിപ്പല്‍ സേവനങ്ങളും പൂര്‍ണമായും ഓട്ടോമേറ്റഡാക്കാനുള്ള നടപടികളിലാണ് ഖത്തര്‍ മുനിസിപ്പാലിറ്റി മന്ത്രാലയം. നാനൂറോളം സേവനങ്ങള്‍ ഡിജിറ്റലാക്കാനുള്ള പാക്കേജുകളുടെ നടപടി പുരോഗമിക്കുകയാണെന്ന് മുനിസിപ്പല്‍ മന്ത്രാലയത്തിന്റെ ഇന്‍ഫോര്‍മേഷന്‍ സിസ്റ്റംസ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ഒമര്‍ സാലിഹ് അല്‍ യാഫെ പറഞ്ഞു. ഖത്തര്‍ റേഡിയോയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 

മുനിസിപ്പല്‍ സേവനങ്ങള്‍ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലൂടെയും ആപ്പിലൂടെയും ലഭിക്കും. നിലവില്‍ 150-ലധികം സേവനങ്ങള്‍ ഔണ്‍ ആപ്പിലൂടെ ലഭ്യമാണ്. മരങ്ങള്‍ വെട്ടിമാറ്റുക, മലിനജലവും ഖരമാലിന്യങ്ങളും നീക്കം ചെയ്യുക, പരസ്യങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുക, കെട്ടിടങ്ങളുടെ പെര്‍മിറ്റ്, തുടങ്ങിയ സേവനങ്ങള്‍ ഓണ്‍ ആപ്പില്‍ ലഭ്യമാണ്. ആപ്പിലൂടെ ഇടപാട് നടത്തുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കും സംശയങ്ങള്‍ക്കും ബന്ധപ്പെടാന്‍ ഹെല്‍പ്പ്‌ലൈന്‍ നമ്പറും മന്ത്രാലയം നല്‍കിയിട്ടുണ്ട്. പ്രശ്‌നപരിഹാരത്തിന് ഏകീകൃത സേവനകേന്ദ്രങ്ങളിലെ 184 എന്ന നമ്പറില്‍ വിളിക്കാം. 

ഓഫീസുകള്‍ സന്ദര്‍ശിക്കാതെ 24 മണിക്കൂറും വേഗത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതാണ് പദ്ധതി. മുനിസിപ്പാലിറ്റി, നഗരാസൂത്രണം, കൃഷി, മത്സ്യബന്ധനം, പൊതുസേവനങ്ങള്‍ തുടങ്ങി മന്ത്രാലയം നല്‍കുന്ന എല്ലാ സേവനങ്ങളുടേയും വികസനം ലക്ഷ്യമിട്ടാണ് നടപടി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News