Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
ഖത്തറില്‍ ഹമദ് തുറമുഖത്ത് നിന്ന് വന്‍ നിരോധിത പുകയില ശേഖരം പിടികൂടി

February 22, 2024

news_malayalam_qatar_officials_seize_huge_load_of_prohibited_tobacco_load_in_hamad_port

February 22, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറില്‍ ഹമദ് തുറമുഖത്ത് കസ്റ്റംസ് നടത്തിയ പരിശോധനയില്‍ വന്‍ നിരോധിത പുകയില ശേഖരം പിടികൂടി. വാണിജ്യ കപ്പലില്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്ത മൂന്ന് ട്രെയിലറുകളില്‍ നടത്തിയ പരിശോധനയിലാണ് നിരോധിത വസ്തുക്കള്‍ പിടികൂടിയത്. ട്രെയിലറുകളില്‍ രഹസ്യമായി ഒളിപ്പിച്ചിരുന്ന 5.5 ടണ്‍ പുകയില വസ്തുക്കള്‍ കസ്റ്റംസ് പിടിച്ചെടുത്തു. രാജ്യത്തേക്കുള്ള കള്ളക്കടത്ത് തടയുന്നതിന്റെ ഭാഗമായി ഇന്റലിജന്‍സ് വകുപ്പുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് നിരോധിത വസ്തുക്കള്‍ പിടികൂടിയതെന്ന് അതോറിറ്റി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ വ്യക്തമാക്കി.

ട്രെയിലറുകളില്‍ പ്രത്യേക ഉപകരണങ്ങള്‍ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണ് വസ്തുക്കള്‍ പിടിച്ചെടുത്തത്. കുറ്റകൃത്യങ്ങളും കസ്റ്റംസ് ലംഘനങ്ങളും തടയാന്‍ ലക്ഷ്യമിട്ട് നടത്തുന്ന ദേശീയ ക്യാമ്പയിന്റെ (കാഫിഫ്) ഭാഗമായാണ് പരിശോധന നടത്തിയത്. നിരോധിതമോ നിയന്ത്രിതമോ ആയ വസ്തുക്കളുടെ കള്ളക്കടത്ത്, കസ്റ്റംസ് രേഖകളിലും ഇന്‍വോയ്‌സുകളിലും കൃത്രിമം കാണിക്കല്‍, മറ്റ് നിയമലംഘനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കസ്റ്റംസിന്റെ  ഔദ്യോഗിക ഇമെയില്‍ വഴിയോ 16500 എന്ന നമ്പറിലൂടെയോ അറിയിക്കണമെന്നും കസ്റ്റംസ് വ്യക്തമാക്കി.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്റൂം വാട്‌സ്ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News