Breaking News
ഖത്തറിൽ പി.ആർ.ഒ തസ്തികയിലേക്ക് ജോലി ഒഴിവ്; മലയാളികൾക്ക് അപേക്ഷിക്കാം  | രണ്ടത്താണി സ്വദേശിനി അജ്മാനിൽ നിര്യാതയായി | അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് |
വിമാന സർവീസുകൾ വർധിപ്പിക്കണമെന്ന ഖത്തറിന്റെ ആവശ്യം നിരസിച്ച നടപടി,ഓസ്‌ട്രേലിയൻ നീക്കത്തിൽ പ്രതികരണവുമായി അക്ബർ അൽ ബേക്കർ

September 17, 2023

Qatar_News_Malayalam

September 17, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കണമെന്ന ഖത്തറിന്റെ അഭ്യർത്ഥന തള്ളിയ ഓസ്‌ട്രേലിയൻ സർക്കാരിന്റെ നടപടിയെ ഖത്തർ എയർവേയ്‌സ് അപലപിച്ചു.

ഓസ്‌ട്രേലിയയിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് ആഴ്ചയിൽ 21 അധിക വിമാനങ്ങൾക്കുള്ള ഖത്തർ എയർവെയ്സിന്റെ ബിഡ് ഓസ്‌ട്രേലിയൻ ഗതാഗത മന്ത്രി  കാതറിൻ കിംഗ് കഴിഞ്ഞ മാസം നിരസിച്ചിരുന്നു. ഇതിന് പിന്നാലെ,വിമാന സർവീസുകൾ വർധിപ്പിക്കണമെന്ന ആവശ്യം നിരസിക്കാനുള്ള കാരണങ്ങൾ രേഖാമൂലം വിശദീകരിക്കാനും ഓസ്‌ട്രേലിയൻ അധികൃതർ തയാറായിട്ടില്ല. 

'വളരെ അന്യായവും ആശ്ചര്യകരവുമായ നടപടിയാണ് ഇതെന്നും  കോവിഡ് സമയത്ത് ഓസ്‌ട്രേലിയക്കാരെ തിരിച്ചയക്കുന്നതിൽ ഖത്തർ എയർവേയ്‌സ് നിർണായക പങ്കാണ് വഹിച്ചിരുന്നതെന്നും ഖത്തർ എയർവേയ്‌സ് സിഇഒ അക്ബർ അൽ ബേക്കർ പ്രതികരിച്ചു.   ഇന്നലെ (ശനിയാഴ്ച) സിഎൻഎന്നിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യത്തിലുള്ള തന്റെ പ്രതികരണം അറിയിച്ചത്.

അതേസമയം, ഖത്തർ എയർവേയ്‌സിന്റെ ബിഡ് നിരസിച്ച നടപടിയിൽ ഓസ്‌ട്രേലിയൻ സർക്കാർ രൂക്ഷമായ വിമർശനങ്ങളാണ് നേരിട്ടത്. ഓസ്‌ട്രേലിയൻ സർക്കാരിന്റെ വിവാദ തീരുമാനത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ച്‌ സെനറ്റ് കമ്മിറ്റിയുടെ അന്വേഷണം ചൊവ്വാഴ്ച ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

ദോഹ ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ ഓസ്‌ട്രേലിയൻ വനിതാ യാത്രക്കാരെ ദേഹപരിശോധന നടത്തിയത് ഉൾപെടെ, ദേശീയ താൽപര്യം സംരക്ഷിക്കുന്നതിലുള്ള ആശങ്കകൾ ഖത്തറിന്റെ ആവശ്യം നിരസിക്കാനുള്ള കാരണമായതായി ഓസ്‌ട്രേലിയൻ മന്ത്രി കിംഗ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.. 

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News