Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
പുതുപ്പള്ളി ഇലെക്ഷൻ: പോളിങ് സമയം അവസാനിച്ചിട്ടും ബൂത്തുകളിൽ വോട്ടുകൾ രേഖപ്പെടുത്താൻ നീണ്ട നിര

September 05, 2023

Gulf_Malayalam_News

September 05, 2023

ന്യൂസ്‌റൂം ബ്യുറോ

കോട്ടയം: പുതുപ്പള്ളിയിൽ വോട്ടെടുപ്പ് സമയം അവസാനിച്ചു. സമയം അവസാനിച്ചിട്ടും ചില ബൂത്തുകൾക്കു മുൻപിൽ നീണ്ട നിരയാണുള്ളത്. പോളിങ്ങ്  സ്‌റ്റേഷനിന്റെ ഗേറ്റ് അടച്ചശേഷം ക്യൂവിൽ നിൽക്കുന്നവർക്ക് സ്‌ലിപ് നൽകിയ ശേഷം വോട്ടുകൾ ചെയ്യാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. വൈകിട്ട് അഞ്ച് മണിവരെ 70.77 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. 

പോളിങ്ങ് സമയം അവസാനിക്കാറായപ്പോൾ നിരവധിപ്പേരാണ് വോട്ടു ചെയ്യാൻ എത്തിയത്. അതേസമയം, ചില ബൂത്തുകളിൽ പോളിങ്ങ്  വൈകുന്നുവെന്ന് പരാതി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ ബൂത്തുകളിൽ വോട്ടു ചെയ്യാൻ എത്തിയവർക്ക് മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വന്നു. പോളിങ്ങ്  വൈകുന്നത് സംശയാസ്പദമാണെന്നും അന്വേഷിക്കണമെന്നും യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. വോട്ടിങ്ങ് യന്ത്രത്തിന്റെ വേഗത കുറവാണെന്നാണ് അധികൃതരുടെ മറുപടി. തകരാറിന്റെ കാരണം വ്യക്തമല്ല. 31 ബൂത്തുകളില്‍ പ്രശ്നമുണ്ടെന്നാണു റിപ്പോർട്ട്.

അതേസമയം, 90,281 സ്ത്രീകളും 86,132 പുരുഷന്മാരും നാലു ട്രാൻസ്ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരാണ് പുതുപ്പള്ളിയിലുള്ളത്. എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി.തോമസ് മണർകാട് ഗവ.എൽപി സ്കൂളിലെ 72-ാം നമ്പർ ബൂത്തിലാണ് വോട്ടു രേഖപ്പെടുത്തിയത്. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലെ 126-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്തു. ബിജെപി സ്ഥാനാർഥി ലിജിൻ ലാൽ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായതിനാൽ പുതുപ്പള്ളിയിൽ വോട്ടില്ല.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/7iFkiXrjqZbE8gsI6yASj9


Latest Related News