Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രായേൽ ദേശീയ ഫുട്ബോൾ ടീമുമായുള്ള സ്പോൺസർഷിപ്പ് കരാർ പൂമ പിൻവലിച്ചു 

December 12, 2023

Gulf_Malayalam_News

December 12, 2023

ന്യൂസ്‌റൂം ഡെസ്ക്

ബെർലിൻ: ഇസ്രായേൽ ദേശീയ ഫുട്ബോൾ ടീമുമായുള്ള (ഐ.എഫ്.എ) സ്പോൺസർഷിപ്പ് കരാർ പ്രമുഖ സ്പോർട്സ് ബ്രാൻഡായ പൂമ പിൻവലിച്ചു. 2024 മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് പൂമ വക്താവ് അറിയിച്ചു. എന്നാൽ, സ്‌പോൺസർഷിപ്പ് അവസാനിപ്പിക്കുന്നതിന് ഗസയിൽ നടക്കുന്ന ആക്രമണത്തിനോ ഇസ്രായേലിനെതിരായ ഉപഭോക്തൃ ബഹിഷ്‌കരണ ആഹ്വാനങ്ങളുമായോ ബന്ധമില്ലെന്നും പൂമ വ്യക്താവ് അറിയിച്ചു. സ്‌പോൺസർഷിപ്പ് അവസാനിപ്പിക്കുന്നതിനുള്ള നീക്കം കഴിഞ്ഞവർഷം മുതൽ ആലോചനയിലുണ്ടെന്നും ജർമ്മൻ സ്പോർട്സ് വെയർ സ്ഥാപനമായ പൂമ അറിയിച്ചതായി 'ദ സ്‌പെക്ടെറ്റര്‍ ഇൻഡെക്‌സ്' എക്‌സിലൂടെ പറഞ്ഞു.

സെർബിയയും ഇസ്രായേലും ഉൾപ്പെടെ നിരവധി ഫെഡറേഷനുകളുമായുള്ള കമ്പനിയുടെ കരാറുകൾ 2024-ൽ അവസാനിക്കുമെന്നും അത് പുതുക്കില്ലെന്നും പ്യൂമ വക്താവ് അറിയിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. നിരവധി പുതിയ ദേശീയ ടീമുകളുമായി ഉടൻ കരാറുകൾ തുടങ്ങുമെന്നും പൂമ അറിയിച്ചിട്ടുണ്ട്. 2018 ലാണ് പ്യൂമ ആദ്യമായി ഐഎഫ്എയുമായി കരാർ ഒപ്പിട്ടത്.

ഐ.എഫ്.എ സ്‌പോൺസർഷിപ്പ് പൂമ അവസാനിപ്പിക്കണമെന്ന് നേരത്തെ തന്നെ ആവശ്യം ഉയർന്നിരുന്നു. ഗസയിൽ ഇസ്രായേലിന്റെ കൂട്ടക്കുരുതി തുടരുകയും 18,000 ത്തിലധികം ഫലസ്തീനികളെ കൊന്നൊടുക്കുകയും ചെയ്ത സാഹചര്യത്തിൽ ബഹിഷ്‌കരണ ആവശ്യം ശക്തമാകുകയായിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News