Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഈജിപ്തിൽ ഇസ്രായേൽ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം,രണ്ടു പേർ കൊല്ലപ്പെട്ടു

October 08, 2023

News_Qatar_Malayalam

October 08, 2023

ന്യൂസ്‌റൂം ബ്യുറോ

കെയ്‌റോ : വിനോദസഞ്ചാരത്തിനായി  ഈജിപ്തില്‍ എത്തിയ രണ്ട് ഇസ്രയേല്‍ പൗരന്‍മാരെ വെടിവെച്ചു കൊല്ലപ്പെടുത്തി. മെഡിറ്ററേനിന്‍ സിറ്റിയില്‍ ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. അലക്‌സാന്‍ട്രിയ സന്ദര്‍ശിക്കാനെത്തിയ ഇസ്രയേലില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ ഉള്‍പ്പെടുന്ന സംഘത്തിന് നേരെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ യാദൃശ്ചികമായി വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു..സ്വകാര്യ ആയുധം ഉപയോഗിച്ചായിരുന്നു ആക്രമണം. 

ഇസ്രയേല്‍ പൗരന്‍മാര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു ഈജിപ്ഷ്യന്‍ പൗരനും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരാള്‍ക്ക് പരിക്കേറ്റു. അലക്‌സാന്‍ട്രിയയിലുള്ള പോംപെ പില്ലാറിയായിരുന്നു സംഭവം. വെടിയുതിര്‍ത്ത പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.. സംഭവത്തിന് പിന്നാലെ മരണം സ്ഥിരീകരിച്ച് ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവന ഇറക്കി.


ഇന്ന് രാവിലെ ഈജിപിതിലെ അലക്‌സാന്‍ട്രിയ സന്ദർശിക്കാനെത്തിയ സംഘത്തിന് നേരെ  പ്രദേശവാസി വെടിയുതിര്‍ക്കുകയും രണ്ട് ഇസ്രയേലി പൗരന്‍മാരെയും അവരുടെ ഈജിപ്ഷ്യനായ ഗൈഡിനെയും കൊലപ്പെടുത്തുകയും ചെയ്തതായി ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.. ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള ഇസ്രയേലി പൗരന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്നും മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/FSQLmJGMow51SCIIBEEcWV


Latest Related News