Breaking News
ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു |
തണൽ പത്തനംതിട്ട പിറവി 2023; പ്രഥമ ഉമ്മൻ ചാണ്ടി സ്മാരക പുരസ്കാരങ്ങൾ വിതരണം ചെയ്തു 

November 14, 2023

Gulf_Malayalam_News

November 14, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: പത്തനംതിട്ട ജില്ലയുടെ ജീവ കാരുണ്യ കൂട്ടായ്മയായ 'തണൽ പത്തനംതിട്ട'യുടെ നേതൃത്വത്തിൽ നടന്ന പിറവി 2023 മെഗാ പ്രോഗ്രാമും തണൽ പത്തനംതിട്ടയുടെ വരും വർഷത്തെ പ്രവർത്തനങ്ങളും പുതുപ്പള്ളി എം.ൽ.എ ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ പ്രഥമ ഉമ്മൻ ചാണ്ടി സ്മാരക പുരസ്കാരങ്ങളും നൽകി. ഖത്തറിലെ അബൂഹമൂറിലുള്ള ICC അശോക ഹാളിൽ നവംബർ 10നായിരുന്നു പരിപാടി. 

ഖത്തറിലെ ആതുരസേവന പൊതുപ്രവർത്തന രംഗത്തെ മികച്ച സംഭാവനകൾക്കുള്ള അവാർഡ് അബ്ദുൽ സലാമിനും, ഖത്തറിലെ മികച്ച മലയാളി സംരംഭക അവാർഡ് ഷീല ഫിലിപ്പോസിനും, ഖത്തറിലെ പൊതുപ്രവർത്തന രംഗത്തെ മികവിനുള്ള പുരസ്കാരം ഹനീഫ് ചാവക്കാടിനും ലഭിച്ചു. കൂടാതെ, ഖത്തറിലെ പൊതുപ്രവർത്തനത്തിനുള്ള തണൽ എക്സലൻസി അവാർഡ് ഖത്തർ കെഎംസിസി മയ്യത്ത് പരിപാലന കമ്മിറ്റി സ്വന്തമാക്കി.

ചടങ്ങിൽ ജനറൽ കൺവീനർ ജെറ്റി ജോർജ് സ്വാഗത പ്രസംഗം നടത്തി. പരിപാടിയുടെ മറ്റു കൺവീനറായ സണ്ണി സാമൂവേൽ അധ്യക്ഷത വഹിച്ചു. തണൽ പത്തനംതിട്ടയുടെ ജനറൽ റിപ്പോർട്ട്‌ ജനറൽ സെക്രട്ടറി സിബു എബ്രഹാം അവതരിപ്പിച്ചു. തണലിന്റെ പ്രസിഡണ്ടും കൺവീനറുമായ റോൻസി മത്തായി, യൂത്ത് വിംഗ് പ്രസിഡന്റ്‌ അലൻ മാത്യു തോമസ് എന്നിവരാണ് നന്ദി പ്രസംഗം നടത്തിയത്. 

ഐ.സി.സി പ്രസിഡന്റ്‌ എ പി മണികണ്ഠൻ, ഐ.എസ്.സി അഡ്വൈസറി കൗൺസിൽ ചെയർമാൻ ഡോ. മോഹൻ തോമസ്, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ്‌ ബാവ, ഐ.യസ്.സി പ്രസിഡന്റ് ഇ.പി അബ്ദുറഹ്മാൻ, ഐ.സി.സി എംസി മെമ്പർ എബ്രഹാം കെ ജോസഫ്, ഐ.സി.ബി.എഫ് എംസി മെമ്പർ കെ വി ബോബൻ, ഇൻകാസ് പാട്രൺ മുഹമ്മദ് ഷാനവാസ്‌, ഇൻകാസ് പ്രസിഡന്റ്‌ ഹൈദർ ചുങ്കത്തറ, ജനറൽ സെക്രട്ടറി ബഷീർ തൂവാരിക്കൽ, ഇൻകാസ് ട്രഷറർ ഈപ്പെൻ തോമസ് എന്നിവർ ആശംസകള്‍ അറിയിച്ചു. കൂടാതെ, ചടങ്ങിൽ മാറ്റു കൂട്ടാൻ നിരവധി കലാ സാംസ്കാരിക നൃത്ത ഗാന നാടൻകലാരൂപങ്ങളും അരങ്ങേറി.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News