Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രായേലിൽ ഫലസ്തീനെ പിന്തുണയ്ക്കുന്നവരെ തടവിലാക്കാനുള്ള ബില്ലിന് അംഗീകാരം നൽകി

November 08, 2023

Qatar_News_Malayalam

November 08, 2023

ന്യൂസ്‌റൂം ബ്യുറോ

ജെറുസലേം: ഇസ്രായേലിൽ ഫലസ്തീനെ പുകഴ്ത്തുകയോ പിന്തുണക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നവർക്ക് ഒരു വർഷം തടവ് ശിക്ഷ വിധിക്കുന്ന കരട് ബില്ലിന് ഇസ്രായേൽ നെസെറ്റ് (Knesset - മന്ത്രിസഭ) ഇന്നലെ (ചൊവ്വാഴ്ച്ച) അംഗീകാരം നൽകി. ഹമാസിനോ ഫലസ്തീനോ പിന്തുണ പ്രഖ്യാപിച്ച് മാധ്യമങ്ങളിലോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലോ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്ന ഏതൊരു വ്യക്തിക്കും ഒരു വർഷം വരെ തടവ് ശിക്ഷ ലഭിക്കും.  

അതേസമയം, ഇസ്രായേൽ ഹമാസ് സംഘർഷം ഒരു മാസം പിന്നിടുമ്പോൾ മരണ സംഖ്യ 11000 കടന്നിരിക്കുകയാണ്. 4,800 കുട്ടികൾ ഉൾപ്പെടെ 10,022 ഫലസ്തീനികളാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് ഗസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം 25,408 ആയി ഉയർന്നു. നിരവധി ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുകയാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News