Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഫലസ്തീൻ ഗായികയെ ഇസ്രായേലി പൊലീസ് അറസ്റ്റ് ചെയ്തു

October 17, 2023

news_malayalam_palestine_singer_aressted

October 17, 2023

ന്യൂസ്‌റൂം ബ്യുറോ

ജെറുസലേം: പ്രശസ്ത ഫലസ്തീൻ ഗായികയും ന്യൂറോ സയന്‍റിസ്റ്റുമായ ദലാൽ അബു അംനെയെ ഇസ്രായേലി പൊലീസ് അറസ്റ്റ് ചെയ്തു. സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഇസ്രായേലിലെ നസ്രത്തിലെ വീട്ടിൽ നിന്നാണ് അംനെയെ അറസ്റ്റ് ചെയ്തതെന്ന് ഫലസ്തീൻ മീഡിയ റിപ്പോർട്ട് ചെയ്തു. 

‘ദൈവമല്ലാതെ വിജയിയില്ല’ എന്ന് അർഥം വരുന്ന അറബി വാചകമാണ് അംനെ പോസ്റ്റ് ചെയ്തത്. ഇസ്രായേൽ പൊലീസ് അംനെയെ ചോദ്യം ചെയ്യുന്നത് തുടരുകയാണെന്നും, കഴിഞ്ഞ ഒരാഴ്ചയായി ഇസ്രായേലികളിൽ നിന്ന് അവർ ഭീഷണി നേരിടുന്നതായും അഭിഭാഷകൻ അബീർ ബക്കർ പറഞ്ഞു. 

അതേസമയം, ലോകപ്രശസ്ത ഫലസ്തീനിയൻ വിഷ്വൽ ആർട്ടിസ്റ്റ് ഹിബ ഷൗഖൗത്തിനെയും മകനെയും കഴിഞ്ഞ വെള്ളിയാഴ്ച ഇസ്രായേൽ ബോംബിട്ട് കൊലപ്പെടുത്തിയിരുന്നു. ഗസ്സ മുനമ്പിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തിലാണ് ഗസ്സയിലെ അൽ-അഖ്‌സ യൂനിവേഴ്‌സിറ്റി ഫൈൻ ആർട്‌സ് ഫാക്കൽറ്റി പൂർവ വിദ്യാർഥിനി ഹിബ ഷൗഖത്തും (39) കുഞ്ഞും മരിച്ചത്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News