Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രയേല്‍ ആക്രമണം; ഒരു ഫലസ്‌തീൻ മാധ്യമപ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടു

October 22, 2023

news_malayalam_palestine_journalist_killed_in_israel_attack

October 22, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഇസ്രയേല്‍ ആക്രമണത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടി ഫലസ്തീനിൽ കൊല്ലപ്പെട്ടു. ഫലസ്തീൻ മാധ്യമ പ്രവർത്തകനായ റുഷ്ദി സര്‍രാജാണ് കൊല്ലപ്പെട്ടത്. ഗസയിലെ അദ്ദേഹത്തിന്റെ വീടിന് നേരെ ഇന്ന്, ഞായറാഴ്ച (ഒക്ടോബര്‍ 22) ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തിലാണ് മരണം സംഭവിച്ചതെന്ന് സഹപ്രവര്‍ത്തകര്‍ അറിയിച്ചു. റുഷ്ദിയുടെ മരണത്തില്‍ സഹപ്രവര്‍ത്തകര്‍ സാമൂഹിക മാധ്യമങ്ങളില്‍ അനുശോചനവും പങ്കുവെച്ചു. 

റുഷ്ദിയുടെ പേര് രേഖപ്പെടുത്തിയ മൃതദേഹത്തിന്റെ ചിത്രവും മാധ്യമപ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു. അതേസമയം ഫലസ്തീനികള്‍ ഗസ വിടണമെന്ന ഇസ്രയേലിന്റെ മുന്നറിയിപ്പിനെതിരെ ദിവസങ്ങള്‍ക്ക് മുന്‍പ് റുഷ്ദി തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പ്രതിഷേധം അറിയിച്ചിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക - https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News