Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രയേല്‍ ആക്രമണം: ഒരു ഫലസ്തീൻ മാധ്യമപ്രവര്‍ത്തക കൂടി കൊല്ലപ്പെട്ടു

December 18, 2023

Malayalam_News_Qatar

December 18, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തക ഹനീൻ അൽ കഷ്ത്താൻ കൊല്ലപ്പെട്ടു.ഗസയിലെ നുസൈറാത്ത് അഭയാർത്ഥി ക്യാമ്പിലെ വീടിന് നേരെ ഇസ്രയേല്‍ ഇന്ന് (ഡിസംബർ 18) നടത്തിയ ആക്രമണത്തിലാണ് മരണം സംഭവിച്ചത്. ഇതോടെ 95 മാധ്യമപ്രവര്‍ത്തകരാണ് ഒക്ടോബര്‍ 7ന് ആരംഭിച്ച ഇസ്രയേല്‍- ഗസ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. ഫലസ്തീൻ മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. 

"ഫലസ്തീനിൽ നടക്കുന്ന കാര്യങ്ങൾ വളച്ചൊടിക്കുക, സത്യം മറയ്ക്കാൻ ശ്രമിക്കുക, പ്രാദേശികവും ആഗോളവുമായ പൊതുജനാഭിപ്രായത്തിലേക്ക് വാർത്തകളും വിവരങ്ങളും എത്തിക്കുന്നത് തടസ്സപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഇസ്രായേൽ മാധ്യമപ്രവർത്തകരെ ബോധപൂർവം കൊല്ലുന്നത്" - മീഡിയ ഓഫീസ് പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, ഒക്ടോബര്‍ 7ന് ആരംഭിച്ച ഇസ്രയേല്‍ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 18,800 എത്തി. 51,000 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇസ്രായേലിൽ 695 ആളുകളാണ് കൊല്ലപ്പെട്ടത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CIEQF0ymerI3E7Kl0Fortt 
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News