Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
42 കുടുംബാംഗങ്ങളടക്കം ഇസ്രയേല്‍ ആക്രമണത്തില്‍ ഒരു ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടു

November 08, 2023

Qatar_News_Malayalam

November 08, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: ഗസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടു. ഗസ സിറ്റിക്ക് സമീപം ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് അബു ഹസീറയും 42 കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായി പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് അബു ഹസീറയുടെ മൃതദേഹം കണ്ടെടുത്തതായി ഹമാസ് പ്രസ് സര്‍വീസ് അറിയിച്ചു. ഞായര്‍, തിങ്കള്‍ ദിവസങ്ങള്‍ക്കിടയില്‍ രാത്രി അബു ഹസീറയുടെ വീട് ലക്ഷ്യമാക്കി ഇസ്രയേല്‍ ബോംബാക്രമണം നടത്തിയതായി വഫ വാര്‍ത്താ ഏജന്‍സിയും കഴിഞ്ഞദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു.  

അതേസമയം പ്രസ് ഫ്രീഡംസ് ഗ്രൂപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഒക്ടോബര്‍ 7 ആരംഭിച്ച ഇസ്രയേല്‍ ആക്രമണങ്ങളില്‍ അബു ഹസീറ ഉള്‍പ്പെടെ കുറഞ്ഞത് 37 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 32 പേര്‍ ഫലസ്തീനില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകരാണ്.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/CqJci12yE9VL8MZgKZYvGm
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News