Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഇസ്രയേല്‍ ആക്രമണം: ഫലസ്തീന്‍ നടനും ആക്ടിവിസ്റ്റുമായ അലി നിസ്മാന്‍ കൊല്ലപ്പെട്ടു

October 16, 2023

news_malayalam_death_news_in_world

October 16, 2023

ന്യൂസ്‌റൂം ബ്യുറോ

ഗസ: വെള്ളിയാഴ്ച ഗസ മുനമ്പില്‍ ഇസ്രയേല്‍ നടത്തിയ മിന്നലാക്രമണത്തില്‍ ഫലസ്തീന്‍ നടനും ആക്ടിവിസ്റ്റുമായ അലി നിസ്മാന്‍ കൊല്ലപ്പെട്ടു. അലിയുടെ മരണത്തില്‍ നിരവധി സോഷ്യല്‍ മീഡിയ പ്രവര്‍ത്തകര്‍ ദുഃഖം രേഖപ്പെടുത്തി. അതേസമയം മരണപ്പെടുന്നതിന് മണിക്കൂറുകള്‍ മുന്‍പ് ഗസയിലെ നിലവിലെ സ്ഥിതിഗതികള്‍ അടങ്ങിയ ഒരു വീഡിയോ അലി നിസ്മാന്‍ തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. ഫലസ്തീന്‍ ജനതയുടെ നിലവിലെ സാഹചര്യം വ്യക്തമാക്കുന്ന പോസ്റ്റുകള്‍ തന്റെ എക്‌സ് അക്കൗണ്ടിലും അലി പങ്കുവെച്ചിരുന്നു. 

 

2022ല്‍ പുറത്തിറങ്ങിയ നാസര്‍ ഗില്‍ബോവ സ്ട്രീറ്റ് എന്ന ചിത്രത്തിലാണ് അലി അവസാനമായി അഭിനയിച്ചത്. കൂടാതെ സ്‌കൈ ഗേറ്റ് (2017), അല്‍ റൂഹ് (2014) എന്നീ സീരീസുകളിലും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. രാഷ്ട്രീയ പ്രവര്‍ത്തകന്‍, ഹാസ്യനടന്‍, ബ്ലോഗര്‍ എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു.

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News