Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഓപ്പറേഷന്‍ അജയ്;  രക്ഷാ ദൗത്യം തുടരുന്നു

October 15, 2023

news_malayalam_operation_ajay_updates

October 15, 2023

ന്യൂസ്‌റൂം ബ്യുറോ

ഡല്‍ഹി: സംഘര്‍ഷം തുടരുന്ന ഇസ്രയേലില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്ന ഓപ്പറേഷന്‍  അജയിയുടെ ഇസ്രയേലില്‍ നിന്നും ഡല്‍ഹിയില്‍ എത്തിയ 18 മലയാളികളില്‍ 11  പേര്‍ കൂടി നാട്ടില്‍ തിരിച്ചെത്തി. ഇവര്‍ക്ക് ഡല്‍ഹിയില്‍ നിന്നുളള വിമാനടിക്കറ്റുകള്‍ നോര്‍ക്ക റൂട്ട്‌സ് ലഭ്യമാക്കി. ഓപ്പറേഷന്‍  അജയിയുടെ ഭാഗമായി ഇതുവരെ 58 മലയാളികളാണ്  ഇസ്രായേലില്‍ നിന്നും നാട്ടില്‍ തിരിച്ചത്തിയത്. 

മടങ്ങിയെത്തുന്നവരില്‍ കൂടുതലും വിദ്യാര്‍ഥികളാണ്. അതേസമയം ടെല്‍ അവീവില്‍ നിന്ന് ഇന്ത്യക്കാരുമായി നാലാമത്തെ വിമാനവും പുറപ്പെട്ടിട്ടുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഇരുപതിനായിരത്തോളം ഇന്ത്യക്കാരാണ് ഇസ്രയേലില്‍ ഉള്ളത്. മടങ്ങിവരാന്‍ സന്നദ്ധത അറിയിച്ച ഇന്ത്യക്കാരെയാണ് രക്ഷാ ദൗത്യത്തിലൂടെ തിരിച്ചെത്തിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ രക്ഷാദൗത്യം ഒരാഴ്ചയോളം നീണ്ടേക്കും.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News