Breaking News
മലയാളി ദമ്പതികളുടെ എട്ടു മാസം പ്രായമായ കുഞ്ഞ് ദോഹയിൽ അന്തരിച്ചു  | അബുദാബിയിൽ ട്രാഫിക് നിയമലംഘനങ്ങളിൽ നിബന്ധനയോടെ 35 ശതമാനം ഇളവ് അനുവദിക്കും | ഖത്തറിൽ ചൊവ്വാഴ്‌ച മുതൽ മഴയ്ക്ക് സാധ്യത  | ഖത്തര്‍ എല്‍.എന്‍.ജിയുടെ ഉത്പാദനശേഷി 85 ശതമാനം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതികള്‍ | സംസഥാനത്ത് സൂര്യാഘാതമേറ്റ് വീണ്ടും മരണം  | പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാൻ ആദ്യമായി ന്യൂക്ലിയർ മെഡിസിൻ ഉപയോഗിച്ച് ഖത്തർ എച്ച്എംസി | സൗദിയിലെ ജീസാനിൽ കുറഞ്ഞ നിരക്കിലുള്ള ബസ് സർവീസ് ആരംഭിച്ചു  | ഖത്തറിൽ ഇന്നത്തെ ജോലി ഒഴിവുകൾ; ഉടൻ അപേക്ഷിക്കാം  | സംസ്ഥാനത്ത് ആദ്യമായി ഉഷ്‌ണതരംഗം പ്രഖ്യാപിച്ചു, പാലക്കാട് ഒരു മരണം  | യുഎഇയില്‍ മെയ് 2ന് കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യത |
ഓപ്പറേഷന്‍ അജയ് ദൗത്യം തുടരുന്നു

October 14, 2023

news_malayalam_operation_ajay_updates

October 14, 2023

ന്യൂസ്‌റൂം ബ്യുറോ

ഡല്‍ഹി: ഇസ്രയേലില്‍ ഉള്ള ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ഓപ്പറേഷന്‍ അജയ് ദൗത്യം തുടരുന്നു. ഇരുപത് മലയാളികള്‍ ഉള്‍പ്പെടെ 235 പേര്‍ ദൗത്യത്തിന്റെ ഭാഗമായി ഇന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തി. 445 പേരാണ് ഇതുവരെ ഇസ്രയേലിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിയത്. വിമാനത്താവളത്തില്‍ എത്തിയവരെ കേന്ദ്രമന്ത്രിമാര്‍ സ്വീകരിച്ചു. 

ഇസ്രയേലില്‍ നിന്ന് എത്തുന്ന മലയാളികളെ സഹായിക്കാന്‍ കേരളാ ഹൗസില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. രക്ഷാ ദൗത്യത്തിന്റെ ഭാഗമായി ഇന്ന് രണ്ട് വിമാനങ്ങള്‍ കൂടി ഇന്ത്യക്കാരുമായി ഇസ്രയേലില്‍ നിന്ന് പുറപ്പെടും. വൈകിട്ട് 5 മണിക്ക് ടെല്‍ അവീവില്‍ നിന്ന് പുറപ്പെടുന്ന ഇന്നത്തെ ആദ്യ  വിമാനം രാത്രി ഒന്നരക്ക് ഡല്‍ഹിയില്‍ എത്തും. ടെല്‍ അവീവില്‍ നിന്ന്  രാത്രി പത്തരയ്ക്കാണ് രണ്ടാമത്തെ വിമാനമായ പ്രത്യേക സ്പൈസ് ജെറ്റ് പുറപ്പെടുക. നിലവിലെ സാഹചര്യത്തിസല്‍ ഒരാഴ്ച എങ്കിലും രക്ഷാദൗത്യം തുടരുമെന്നാണ് നിഗമനം. 

ഏകദേശം ഇരുപതിനായിരത്തോളം ഇന്ത്യക്കാരാണ് ഇസ്രയേലില്‍ ഉള്ളത്. ഇതില്‍ മടങ്ങിവരാന്‍ സന്നദ്ധത അറിയിച്ച രണ്ടായിരത്തില്‍ അധികം ഇന്ത്യക്കാരെയാണ് തിരിച്ചെത്തിക്കുന്നത്. അതേസമയം ആദ്യ ഘട്ടത്തില്‍ ഇന്ത്യയിലേക്ക് തിരിച്ചെത്തിയ മലയാളികളില്‍ ഉള്‍പ്പെട്ട ഏഴ് പേരില്‍ അഞ്ച് പേര്‍ നാട്ടില്‍ തിരിച്ചെത്തി. തിരിച്ചെത്തിയവരില്‍ ഭൂരിഭാഗം പേരും വിദ്യാര്‍ത്ഥികളാണ്.

ന്യൂസ്റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/DwYqZdMYXUCGOpYy8tmMSU


Latest Related News