Breaking News
എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും | സംവിധായകന്‍ സംഗീത് ശിവന്‍ അന്തരിച്ചു | ബഹ്റൈനിൽ സന്ദർശക വിസയിലെത്തിയ വടകര സ്വദേശി മരിച്ചു  | അനുമതിയില്ലാതെ ഹജ്ജ് ചെയ്യാൻ ശ്രമിച്ചാൽ പിഴയും ജയിലും ശിക്ഷയും  | എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം | ഒമാനിൽ വാഹനാപകടത്തിൽ മലയാളി ഉൾപ്പെടെ മൂന്ന്​ മരണം; 15 പേർക്ക്​ പരിക്ക്  | ഖത്തര്‍ പ്രവാസി നാട്ടില്‍ നിര്യാതനായി | വിവാദങ്ങൾക്കൊടുവിൽ കൊവിഡ് വാക്സിൻ പിൻവലിച്ച് കമ്പനി; വില്‍പനയും ഉത്പാദനവും നിര്‍ത്തി, സ്റ്റോക്ക് പിൻവലിച്ചു |
ഖത്തറിൽ ഒരീദൂ കപ്പിന് ഇന്ന് തുടക്കം; ആദ്യ മത്സരത്തിൽ അൽ അറബിയും മുഐതറും നേർക്കുനേർ 

September 09, 2023

Qatar_News_Malayalam

September 09, 2023

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിലെ  ഒരീദൂ കപ്പിന് ഇന്ന്(സെപ്തംബർ 9) കിക്ക്‌ ഓഫ്. ആദ്യ മൽസരത്തിൽ അമീർ കപ്പ് ചാമ്പ്യന്മാരായ അൽ അറബിയും മുഐതറുമാണ് ഏറ്റുമുട്ടുന്നത്.

ഗ്രാൻഡ് ഹമദ് സ്റ്റേഡിയത്തിൽ വൈകുന്നേരം 6:30നാണ് മത്സരം ആരംഭിക്കുക.. കൂടാതെ, രണ്ട് ഗ്രൂപ്പ് എ മത്സരങ്ങളും ഇന്ന് രാത്രി 8:30 ന് ആരംഭിക്കും. അൽ വക്രയുടെയും ഉം സലാലിന്റെയും ആദ്യ എ ഗ്രൂപ്പ് മത്സരം സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിൽ നടക്കും. എ ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരത്തിൽ  ഖത്തർ എസ്‌സിയും അൽ അഹ്‌ലിയും സൗദ് ബിൻ അബുൽറഹ്‌മാൻ സ്റ്റേഡിയത്തിൽ നേർക്കുനേർ ഏറ്റുമുട്ടും.

സെപ്തംബർ 10 ന് ബി ഗ്രൂപ്പ് മത്സരത്തിൽ അൽ ദുഹൈലും അൽ ഷമാലുമാണ് ഗ്രാൻഡ് ഹമദ് സ്റ്റേഡിയത്തിൽ മത്സരിക്കുന്നത്. അന്ന്  രാത്രി 8:30ന് അൽ സദ്ദ് ടീം അൽ റയ്യാൻ ടീമുമായി സുഹൈം ബിൻ ഹമദ് സ്റ്റേഡിയത്തിൽ മത്സരിക്കുമ്പോൾ, അൽ ഗരാഫയും അൽ മർഖിയയും സൗദ് ബിൻ അബ്ദുൾറഹ്മാൻ സ്റ്റേഡിയത്തിൽ കളിക്കും. അൽ ദുഹൈലും അൽ സദ്ദും തമ്മിലുള്ള മത്സരം ഒക്ടോബർ 7 ന് സൗദ് ബിൻ അബുൽറഹ്മാൻ സ്റ്റേഡിയത്തിൽ നടക്കും.

അൽ അറബി, അൽ വക്‌റ, ഖത്തർ എസ്‌സി, അൽ അഹ്‌ലി, ഉം സലാൽ, മുഐതർ എന്നിവർ ഗ്രൂപ്പ് എയിലാണുള്ളത്. അൽ ദുഹൈൽ, അൽ സദ്ദ്, അൽ ഗരാഫ, അൽ മർഖിയ, അൽ റയ്യാൻ, അൽ ഷമാൽ ടീമുകൾ ഗ്രൂപ്പ് ബിയിലാണ്.

നവംബർ 19നാണ് ഒരീഡോ കപ്പിന്റെ ഗ്രൂപ്പ് മത്സരങ്ങൾ അവസാനിക്കുന്നത്. ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ ഡിസംബർ 27, 28 തീയതികളിൽ നടക്കും. അതേസമയം, രണ്ട് സെമി ഫൈനൽ മത്സരങ്ങൾ 2024 ജനുവരി 2നാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. ഫൈനൽ മത്സരം ജനുവരി 6 ന് നടക്കും. ഫൈനൽ മാച്ചിന്റെ വേദി ക്യു.എസ്.എൽ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ന്യൂസ്‌റൂം വാർത്തകളും തൊഴിൽ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാൻ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളിൽ അംഗങ്ങളല്ലാത്തവർ മാത്രം ജോയിൻ ചെയ്യുക- https://chat.whatsapp.com/G3GYQhfaTLoDVK1Qr9fc5G


Latest Related News