Breaking News
അബുദാബിയില്‍ ബിഗ് ടിക്കറ്റ് റാഫിള്‍ നറുക്കെടുപ്പ് പുനരാരംഭിച്ചു | ഷെയ്ഖ് ഹസ്സ ബിന്‍ സുല്‍ത്താന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ അന്തരിച്ചു | ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ പൊതുകൂട്ടായ്മയായ മെജസ്റ്റിക് മലപ്പുറം മെഗാ ലോഞ്ചിങ്,സംഘാടക സമിതി രൂപീകരിച്ചു  | 'കളറിംഗ് ദി കൾചർ' : നീത ജോളിയുടെ ചിത്രപ്രദർശനം ഇന്ന് ഖത്തർ ഐസിസി അശോകാ ഹാളിൽ  | ദോഹ അന്താരാഷ്ട്ര പുസ്തകമേള ആരംഭിച്ചു  | എയർ ഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയ നടപടി അതീവ ഗുരുതരമെന്ന് ഖത്തർ കെ.എം.സി.സി | റാസൽഖൈമയിൽ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥി മരിച്ച നിലയിൽ | എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാന സർവീസ് വീണ്ടും മുടങ്ങി; ജോലിക്ക് എത്താതിരുന്ന ജീവനക്കാർക്ക് പിരിച്ചുവിടൽ നോട്ടീസ് | മയക്കുമരുന്ന് കെണിയിൽ കുരുങ്ങിയ മലയാളി ഖത്തറിൽ മരിച്ചു; മാപ്പ് ലഭിച്ചിട്ടും നാടണഞ്ഞില്ല  | അബുദാബിയിലെ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ റോഡ് രണ്ട് ദിവസത്തേക്ക് ഭാഗികമായി അടയ്ക്കും |
ഖത്തറിൽ ഓൺലൈൻ വാഹന എക്സിറ്റ് പെർമിറ്റ് നടപടിക്രമങ്ങൾ ലളിതമാക്കി

March 02, 2024

news_malayalam_new_rules_in_qatar

March 02, 2024

ന്യൂസ്‌റൂം ബ്യുറോ

ദോഹ: ഖത്തറിൽ ഓൺലൈൻ വാഹന എക്സിറ്റ് പെർമിറ്റ് നടപടിക്രമങ്ങൾ ലളിതമാക്കി ഖത്തർ ഇ-​ഗവൺമെന്റ് പോർട്ടലായ ഹുകൂമി. വാഹനത്തിന്റെ ഉടമയല്ലാത്ത വാഹനമോടിക്കുന്ന മറ്റേതൊരാൾക്കും രാജ്യത്തിന് പുറത്തുകടക്കാൻ വാഹന എക്സിറ്റ് പെർമിറ്റിനായി അപേക്ഷിക്കാവുന്നതാണ്. മന്ത്രാലയത്തിന്റെ വെബ്സൈറ്റിലൂടെയോ മെട്രാഷ് 2 ആപ്പ് വഴിയോ അപേക്ഷകൾ നൽകാം. പെർമിറ്റ് നേടാൻ ഉപയോക്താക്കൾക്ക് സ്മാർട്ട് കാർഡ് ഉണ്ടായിരിക്കണമെന്നും ഹുകൂമി വ്യക്തമാക്കി.

ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ മന്ത്രാലയത്തിന്റെ പോർട്ടലിൽ സ്മാർട്ട് കാർഡ് ഉപയോ​ഗിച്ച് ലോ​ഗിൻ ചെയ്യണം. തുടർന്ന് ട്രാൻസാക്ഷൻ ടൈപ്പ് തെരഞ്ഞെടുക്കുക. സ്മാർട്ട് കാർഡ് ഉടമയ്ക്ക് വ്യക്തിഗതം എന്ന ഓപ്ഷനും, അംഗീകൃത വ്യക്തിക്ക് കമ്പനിയുടെ പേര് എന്ന ഓപ്ഷനും നൽകാം. തുടർന്ന് ട്രാഫിക് സർവീസസ് എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് 'വെഹിക്കിൾ എക്സിറ്റ് പെർമിറ്റ്' എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. എക്സിറ്റ് പെർമിറ്റ് നൽകുന്നതിന് ആവശ്യമായ വാഹന വിശദാംശങ്ങൾ തിരഞ്ഞെടുക്കുക. തുടർന്ന് വരുന്ന ഡ്രൈവർ വിശദാംശങ്ങൾ എന്ന പേജിൽ ഡ്രൈവറുടെ ഖത്തർ ഐ.ഡി നൽകി നമ്പർ സ്ഥിരീകരിക്കുക. പിന്നീട് കാണുന്ന പെർമിറ്റ് വിശദാംശങ്ങൾ എന്ന പേജിൽ പെർമിറ്റ് കാലാവധി തിരഞ്ഞെടുക്കണം. തിരഞ്ഞെടുത്ത കാലയളവ് അനുസരിച്ചായിരിക്കും ഫീസ് നൽകേണ്ടത്. 

ഒറ്റത്തവണയിലുള്ള യാത്രയുടെ എക്സിറ്റ് പെർമിറ്റിനായി 5 ഖത്തർ റിയാലാണ് ഫീസ്. മൂന്ന് മാസത്തിനുള്ളിൽ ഒന്നിലധികം യാത്രകളാണ് നടത്തുന്നതെങ്കിൽ 25 ഖത്തർ റിയാൽ നൽകണം. ആറ് മാസത്തിനുള്ളിൽ ഒന്നിലധികം യാത്രകൾക്കുള്ള എക്സിറ്റ് പെർമിറ്റിന് 5 ഖത്തർ റിയാലുമാണ് അടയ്‌ക്കേണ്ടത്. 

ന്യൂസ്‌റൂം വാര്‍ത്തകളും തൊഴില്‍ സംബന്ധമായ അറിയിപ്പുകളും മുടങ്ങാതെ ലഭിക്കാന്‍ ഇതുവരെ ന്യൂസ്‌റൂം ഗ്രൂപ്പുകളില്‍ അംഗങ്ങളല്ലാത്തവര്‍ മാത്രം ജോയിന്‍ ചെയ്യുക- https://chat.whatsapp.com/IocT7PQnr4MEYpMCPpqwIn
ന്യൂസ്‌റൂം വാട്സ്ആപ്പ് ചാനലിൽ ജോയിൻ ചെയ്യുക -  https://whatsapp.com/channel/0029Va9k1sH3rZZiZHLfLm0F


Latest Related News